ad
Deshabhimani

21 സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് 2029 ന് മുമ്പ് നടപ്പാക്കും: അമിത് ഷാ

amit shah in manipur.
വെബ് ഡെസ്ക്

Published on Sep 13, 2026, 07:43 PM | 1 min read

ന്യൂഡൽഹി: 21 സംസ്ഥാനങ്ങളിലെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരുകൾ 2029-ന് മുമ്പ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ 25 വർഷത്തെ യാത്രയെക്കുറിച്ചും കഴിഞ്ഞ 12 വർഷത്തിനിടെ കേന്ദ്ര സർക്കാർ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


മുസ്‌ലിം സ്ത്രീകൾക്ക് തുല്യാവകാശം നൽകിക്കൊണ്ട് മുത്തലാഖ് നിർത്തലാക്കി. 'പല സംസ്ഥാനങ്ങളിലും ഞങ്ങൾ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിക്കഴിഞ്ഞു. ബിജെപി-എൻഡിഎ ഭരണത്തിലുള്ള 21 സംസ്ഥാനങ്ങളിലും 2029-ന് മുമ്പായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,- ഷാ പറഞ്ഞു. 2029-ലാണ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.


ഭാരതീയ ന്യായ സംഹിതയിലൂടെ രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ സർക്കാർ ശക്തിപ്പെടുത്തിയെന്നും ഷാ ന്യായീകരിച്ചു; ഒപ്പം, പല സംസ്ഥാനങ്ങളിലും ഒരു വർഷത്തിനുള്ളിൽ കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കുന്ന നിരക്കിൽ 30 ശതമാനം വർധനയുണ്ടായെന്നും അദ്ദേഹം അമിത് ഷാ അവകാശപ്പെട്ടു




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home