തെരുവ് നായ ആക്രമണം; വയനാട്ടിൽ മാനിനെ ചത്ത നിലയിൽ കണ്ടെത്തി

പ്രതീകാത്മക ചിത്രം
മീനങ്ങാടി: സ്കൂൾ റോഡിലെ സ്വകാര്യ ക്വാട്ടേഴ്സിന് പുറക് വശത്ത് മാനിനെ ചത്ത നിലയിൽ കണ്ടെത്തി. തെരുവ് നായകൾ ആക്രമിച്ചതായാണ് നിഗമനം. ഒന്നര വയസോളം പ്രായം തോന്നിപ്പിക്കുന്ന പുള്ളിമാനാണ് ചത്തത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി തുടർനടപടി സ്വീകരിച്ചു. രാത്രി ഷീറ്റിന് മുകളിലൂടെ നായകൾ കൂട്ടത്തോടെ ഓടുന്ന ശബ്ദം കേട്ടിരുന്നതായി ക്വാട്ടേഴ്സിലെ താമസക്കാർ പറഞ്ഞു.









0 comments