തൊഴുതുനിന്നയാളുടെ ദേഹത്തേക്ക് ലോറി പാഞ്ഞു കയറി മരണം

കണ്ണപുരം (കണ്ണൂർ): റോഡരികിലെ ക്ഷേത്രത്തിന് മുന്നിൽ നടപ്പാതയിൽ തൊഴുതുനിന്നയാളുടെ ദേഹത്തേക്ക് ലോറി പാഞ്ഞു കയറി 61കാരന് മരിച്ചു. കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ കെ വി രാഘവനാ (61)ണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7:30 യോടെ പിലാത്തറ - പാപ്പിനിശേരി കെ എസ് ടി പി റോഡിൽ കണ്ണപുരം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് മുന്നിലാണ് അപകടം.
മിക്കപ്പോഴും ലോട്ടറി ടിക്കറ്റ് എടുക്കാറുള്ള രാഘവൻ ചെറുകുന്ന് കതിരുക്കും സമീപത്തെ ലോട്ടറി സ്റ്റാളിൽ ലോട്ടറി എടുക്കാൻ റോഡരികിലൂടെ പോകുകയായിരുന്നു. ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോൾ ഫുട്പാത്തിൽ നിന്ന് തൊഴുതു.ഇതിനിടയിൽ കണ്ണൂർ ഭാഗത്തുനിന്ന് മത്സ്യം കയറ്റി മംഗളൂരുവിലേക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണം രാഘവൻ്റെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു.
പൂർണമായി ചതഞ്ഞരഞ്ഞ നിലയിലായിരുന്നു ശരീരം. കണ്ണപുരം പൊലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് ശരീരഭാഗങ്ങൾ കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കണ്ണപുരത്തെ കെ വി നാരായണൻ്റെയും കുടുക്ക വളപ്പിൽ ചെറുവിൻ്റെയും മകനാണ്. സഹോദരങ്ങൾ: യശോദ, സരോജിനി, പരേതരായ കാർത്യായനി, സാവിത്രി, ജയ.








0 comments