ad
Deshabhimani

മൃതദേഹത്തിന്റെ സ്വർണം മോഷണം പോയതായി പരാതി

GOLD.
വെബ് ഡെസ്ക്

Published on Oct 25, 2025, 08:06 AM | 1 min read

പൂനലൂർ: പുനലൂർ താലൂക്ക് ആശുപത്രിയിൽ മൃതദേഹത്തിന്റെ സ്വർണം മോഷണം പോയതായി പരാതി.. ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ കലയനാട് സ്വദേശി ശാലിനിയുടെ 20 ​ഗ്രാം സ്വർ‌ണമാണ് മോഷണം പോയത്. ഇക്കഴിഞ്ഞ 22 നാണ് ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച ശാലിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം മോർച്ചറിയലേക്ക് മാറ്റുന്നതിനിടെയാണ് സ്വർണം അഴിച്ചുമാറ്റിയത്. കൃത്യമായി സ്വർണം ബന്ധപ്പെട്ടവരെ ഏൽപ്പിക്കുന്നതിന് പകരം അലക്ഷ്യമായി ഇഞ്ചക്ഷൻ റൂമിലേക്ക് മാറ്റുകയായിരുന്നു. 18-ാം തീയതിയാണ് പരാതി പൊലീസിൽ‌ ബന്ധുക്കൾ നൽകുന്നത്. രണ്ടര ലക്ഷം രൂപ വിലയുള്ള സ്വർണമാണ് നഷ്ടമായത്.


എന്നാൽ ആശുപത്രി ‌അധികൃതർക്ക് ഇത് സംബന്ധിച്ച് യാതൊരു വിവരവും ഇല്ല എന്നായിരുന്നു മറുപടി. സ്വർണം കൃത്യമായി സൂപ്രണ്ടിനെ ഏൽപ്പിച്ച് പിന്നീട് ലേ സെക്രട്ടറിയെ സൂപ്രണ്ട് ഇത് ഏൽപ്പിക്കേണ്ടതാണ്.ഇത് ലോക്കറിൽ വെച്ച് പൂട്ടുകയും ചെയ്യേണ്ടതായിരുന്നു. സംഭവത്തിൽ അന്വേഷണം ശക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home