ഡിസിസി പ്രസിഡന്റ് രാജിവെക്കണം; തൃശൂർ ഓഫീസിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ

തൃശൂർ: ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് എത്തിയാണ് നീക്കം ചെയ്തത്.

കഴിഞ്ഞ ദിവസം ജോസഫ് ടാജറ്റിനെതിരെ പരസ്യപ്പോര് പ്രഖ്യാപിച്ച് ഒരു വിഭാഗം നേതാക്കൾ കോൺഗ്രസ് നേതൃയോഗം ബഹിഷ്കരിച്ചിരുന്നു. 80 ഡിസിസി ഭാരവാഹികൾ പങ്കെടുക്കേണ്ട യോഗത്തിൽ ഭൂരിഭാഗം പേരും വിട്ടുനിന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫിന് വൻ പരാജയം നേരിട്ടതിന് ഉത്തരവാദിയായ ഡിസിസി പ്രസിഡന്റിനെ നീക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരുടെ യോഗത്തിലും ഡിസിസി നേതൃത്വത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. തെരഞ്ഞെടുപ്പ് വീഴ്ച ചൂണ്ടിക്കാട്ടിയും ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടും കെപിസിസി ജനറൽ സെക്രട്ടറി ഷാജി കോടങ്കത്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വം യോഗം വിളിച്ചത്. എന്നാൽ ഭൂരിഭാഗം ഡിസിസി ഭാരവാഹികളും കെപിസിസി ഭാരവാഹികളും വിട്ടുനിന്നു.










0 comments