ഓഖി ദുരന്തബാധിതരെയും വഞ്ചിച്ചു


സ്വന്തം ലേഖകൻ
Published on Feb 16, 2025, 12:01 AM | 1 min read
തിരുവനന്തപുരം: ഓഖി ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളികളോടും കേന്ദ്ര സ്വീകരിച്ചത് നിഷേധാത്മക സമീപനം. ഓഖി തകർത്ത മത്സ്യമേഖലയും ഇതരമേഖലകളും പുനരുദ്ധരിക്കാൻ സംസ്ഥാനം ആവശ്യപ്പെട്ട 7340 കോടി രൂപയുടെ സ്‌പെഷൽ പാക്കേജ് അനുവദിച്ചില്ല. ദുരന്തത്തിലുണ്ടായ നഷ്ടം വിലയിരുത്താൻ കേന്ദ്രം നിയോഗിച്ച സംഘം സംസ്ഥാനത്തിന് 416 കോടി രൂപ നൽകണമെന്ന് ശുപാർശ ചെയ്‌തിട്ടും ഫലമുണ്ടായില്ല.
111 കോടി രൂപ മാത്രമാണ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേക്ക് അനുവദിച്ചത്. തുക ചെലവഴിക്കുന്നതിന് കാലോചിതമല്ലാത്ത മാനദണ്ഡങ്ങളും ഏർപ്പെടുത്തി.തീരപ്രദേശത്ത വീട് പൂർണമായും നഷ്ടപ്പെട്ടാൽ 95000 രൂപയും മത്സ്യബന്ധന യാനം പൂർണമായി നഷ്ടപ്പെട്ടാൽ പരമാവധി 7500 രൂപയും മാത്രമാണ് കേന്ദ്രം നൽകുന്നത്.
മത്സ്യത്തൊഴിലാളികൾക്കൊപ്പം സംസ്ഥാന സർക്കാർ
ഓഖി ദുരന്തത്തിൽ മരണപ്പെടുകയും കാണാതാകുകയും ചെയ്‌ത മത്സ്യത്തൊഴിലാളികളുടെ മക്കളായ 318 പേർക്ക് ബിരുദതലം വരെയുള്ള വിദ്യാഭ്യാസവും ഡിഗ്രി കഴിഞ്ഞ വിദ്യാർഥികൾക്ക് തൊഴിലധിഷ്‌ഠിത ട്രെയ്നിങ് കോഴ്സുകളും സൗജന്യമാക്കാൻ 13.92 കോടി രൂപ സർക്കാർ അനുവദിച്ചു. ഓഖിയിൽ മരിച്ചതും കാണാതാകുകയും ചെയ്‌ത 42 മത്സ്യത്തൊഴിലാളികളുടെ ഭാര്യമാർക്ക് മത്സ്യഫെഡിന്റെ മുട്ടത്തറയിലെ വലഫാക്ടറിയിൽ ജോലി നൽകി. ഇതുവരെ 128 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിയത്.










0 comments