Deshabhimani

മുരശ് ചുഴലിക്കാറ്റ്: ശബരി ഉൾപ്പെടെ മൂന്ന് ട്രെയിനുകൾ റദ്ദാക്കി

train
വെബ് ഡെസ്ക്

Published on Nov 04, 2026, 08:05 AM | 2 min read

തിരുവനന്തപുരം : മുരശ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതായി സതേൺ റെയിൽവേ. പ്രതികൂല കാലാവസ്ഥ പരിഗണിച്ച് ശബരി എക്സ്പ്രസ് ഉൾപ്പെടെ മൂന്ന് ട്രെയിനുകൾ റദ്ദാക്കി. മൂന്ന് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തുകയും മൂന്ന് സർവീസുകൾ വഴിതിരിച്ചുവിടുകയും ചെയ്തു. നേരത്തേ വഴിതിരിച്ചുവിടുമെന്ന് അറിയിച്ച മൂന്ന് ട്രെയിനുകൾ സാധാരണ റൂട്ടിൽ സർവീസ് നടത്തുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു.


നവംബർ മൂന്നിന് ഉച്ചയ്ക്ക് 2.25ന് സെക്കന്തരാബാദിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 20629 സെക്കന്തരാബാദ്–തിരുവനന്തപുരം സെൻട്രൽ ശബരി എക്സ്പ്രസ് പൂർണമായി റദ്ദാക്കി. നാലിന് പുലർച്ചെ 4.25ന് പുറപ്പെടേണ്ട 17237 ബിത്രഗുണ്ട–ചെന്നൈ സെൻട്രൽ എക്സ്പ്രസ്, വൈകിട്ട് 4.30ന് പുറപ്പെടേണ്ട 17238 ചെന്നൈ സെൻട്രൽ–ബിത്രഗുണ്ട എക്സ്പ്രസ് എന്നിവയും റദ്ദാക്കി.


നവംബർ നാലിന് പുലർച്ചെ 12.35ന് മുംബൈ സിഎസ്എംടിയിൽ നിന്ന് പുറപ്പെടേണ്ട 01015 മുംബൈ–ചെന്നൈ ബീച്ച് സ്പെഷ്യൽ പുലർച്ചെ നാലിന് പുറപ്പെടുന്ന രീതിയിൽ പുനഃക്രമീകരിച്ചു. മൂന്ന് മണിക്കൂറും 25 മിനിറ്റുമാണ് വൈകുക. നവംബർ മൂന്നിന് രാത്രി 11.50ന് പുറപ്പെടേണ്ട 22366 എസ്എംവിടി ബംഗളൂരു–ദാനാപുർ സൂപ്പർഫാസ്റ്റ് സ്പെഷ്യൽ എട്ട് മണിക്കൂർ വൈകി നവംബർ നാലിന് രാവിലെ എട്ടിനാണ് പുറപ്പെടുന്നത്.


നവംബർ നാലിന് രാവിലെ 7.10ന് പുറപ്പെടേണ്ട 04132 എസ്എംവിടി ബംഗളൂരു–കാൺപുർ സെൻട്രൽ സ്പെഷ്യൽ രാവിലെ 8.50ന് പുറപ്പെടും.


16602 ജോഗ്ബാനി–ഈറോഡ് എക്സ്പ്രസ് വഴിതിരിച്ചുവിട്ടു. കാസിപ്പേട്ട്, ചർലാപ്പള്ളി, കച്ചെഗുഡ, ധോൺ, ഗൂട്ടി, കടപ്പ, രേണിഗുണ്ട, മേൽപ്പാക്കം, കാട്പാടി വഴി സർവീസ് നടത്തും. മഞ്ചിര്യാലിനും കാട്പാടിക്കും ഇടയിലുള്ള പതിവ് സ്റ്റോപ്പുകൾ ഒഴിവാക്കും. 12612 ഹസ്രത്ത് നിസാമുദ്ദീൻ–ചെന്നൈ സെൻട്രൽ ഗരീബ് രഥ് എക്സ്പ്രസ് കാസിപ്പേട്ട്, ചർലാപ്പള്ളി, കച്ചെഗുഡ, ധോൺ, ഗൂട്ടി, കടപ്പ, രേണിഗുണ്ട വഴി സർവീസ് നടത്തും. വിജയവാഡ, ഓങ്കോൾ, ഗൂഡൂർ സ്റ്റോപ്പുകൾ ഒഴിവാക്കും.


20626 ഭഗത് കി കോഠി–ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസും കാസിപ്പേട്ട്, ചർലാപ്പള്ളി, കച്ചെഗുഡ, ധോൺ, ഗൂട്ടി, കടപ്പ, രേണിഗുണ്ട വഴി തിരിച്ചുവിട്ടു. വാറങ്കൽ, ഖമ്മം, വിജയവാഡ, ഓങ്കോൾ, നെല്ലൂർ, ഗൂഡൂർ, സൂളൂർപേട്ട സ്റ്റോപ്പുകൾ ഒഴിവാക്കും.


അതേസമയം, നേരത്തേ വഴിതിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച 16093 ചെന്നൈ സെൻട്രൽ–ലഖ്നൗ എക്സ്പ്രസ്, 22815 ബിലാസ്പുർ–എറണാകുളം ജങ്ഷൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 22643 എറണാകുളം ജങ്ഷൻ–പട്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവ പതിവ് റൂട്ടിൽ തന്നെ സർവീസ് നടത്തും. ഈ ട്രെയിനുകളുടെ റൂട്ട് മാറ്റം റദ്ദാക്കിയതായും റെയിൽവേ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home