Deshabhimani

print edition കസ്റ്റഡി കൊലകളും പൊലീസ് നരനായാട്ടും

police brutality
വെബ് ഡെസ്ക്

Published on Nov 18, 2026, 01:00 AM | 2 min read

● ജൂലൈ 25

കൊല്ലം കുണ്ടറയിൽ കള്ളക്കേസിൽ പൊലീസ്‌ കസ്റ്റഡിയിലെടുത്ത്‌ ക്രൂരമായി മർദിച്ച കുണ്ടറ കുരീപ്പള്ളി കുളത്തിൻകര കടയിൽ വീട്ടിൽ സിയാദ് (36) കൊല്ലപ്പെട്ടു.


● ഒക്ടോബർ 5

ചിറയിൻകീഴിൽ പൊലീസിന്റെ ക്രൂരമർദനത്തിന്‌ ഇരയായി അഴൂർ പെരുങ്ങുഴി ചല്ലിമുക്ക് വയൽവീട്ടിൽ സജി (43) മരിച്ചു.


● ​ജൂലൈ 23

തിരുവനന്തപുരം വെമ്പായം ബാറിലുണ്ടായ പെട്രോൾ ആക്രമണത്തിന്‌ ദൃക്-സാക്ഷിയായ ടിപ്പർ ഉടമയും ഡ്രൈവറുമായ പൊലീസ്‌ ഭീഷണിയിൽ മനംനൊന്ത്‌ ജീവനൊടുക്കി. നെടുമങ്ങാട് താന്നിമൂട് ഉണ്ടപ്പാറ കുഴിവിള പൂരം വീട്ടിൽ രതീഷ് (35)ആണ് മരിച്ചത്.

​

പൊലീസ്‌ ഭീകരത


​● ജൂലൈ 9

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കൊപ്പം വേദി പങ്കിടുന്ന ക്രിമിനൽ കേസ്‌ പ്രതിയുടെ ചിത്രം കമന്റ് ചെയ്ത മണ്ണാറശാല തുലാംപറമ്പ് വടക്ക് നന്ദഗോകുലത്തിൽ അനിൽകു മാറി(50)നെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തു.


● ജൂലൈ 17

മാരകായുധങ്ങളുമായി പൊലീസ് കസ്റ്റഡിയിലെടുത്ത അക്രമിസംഘത്തെ മദ്യപിച്ചെത്തിയ എസ്‌സിആർബി സിഐ ബലം പ്രയോഗിച്ച്‌ മോചിപ്പിച്ചു. പെറ്റിക്കേസ്‌ ചുമത്തി അക്രമികളെയും സിഐയെയും രഹസ്യമായി വിട്ടയച്ചു. നെടുമങ്ങാട് സ്റ്റേഷനിലായിരുന്നു സംഭവം.


● ജൂലൈ 27

മുഖ്യമന്ത്രിക്ക് പരാതി നൽകാൻ സെക്രട്ടറിയറ്റിൽ എത്തിയ ഹൃദ്രോ​ഗിയായി വയോധികയ്ക്ക് പൊലീസിന്റെ ക്രൂരമർദനം. വർക്കല ഇടവ കൽക്കൂട്ടംവിള സ്വദേശിനി ശാരദ (79)ക്കാണ് മർദനമേറ്റത്‌.


● ജൂലൈ 28

സമൂഹമാധ്യമത്തിൽ സർക്കാരിനെ വിമർശിച്ചെന്നാരോപിച്ച്‌ പത്തനംതിട്ട ചിറ്റാറിൽ വൃക്കരോഗിയെ പൊലീസ്‌ തല്ലിച്ചതച്ചു. സീതത്തോട്‌ ആങ്ങമൂഴി കുന്നുംപുറത്ത് വീട്ടിൽ കെ എസ് അനിൽകുമാറി(46)നെയാണ്‌ മൂഴിയാർ സ്റ്റേഷനിൽ ക്രൂരമർദനത്തിനിരയാക്കിയത്‌.


● ഒക്‌ടോബർ 3

യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ വിദ്യാർഥികളെ ക്രൂരമായി തല്ലിച്ചതച്ചതിനുപിന്നാലെ എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം എ നന്ദനെ ഫോണിൽ ഭീഷണിപ്പെടുത്തി കന്റോൺമെന്റ്‌ എസ്‌ഐ ഗോകുൽ ഗോപൻ.


● ഒക്‌ടോബർ 23

​ വൈദ്യുതിക്കന്പി മോഷ്‌ടിച്ചെന്നാരോപിച്ച്‌ ആദിവാസി യുവാവിനെ പൊലീസ്‌ ക്രൂരമായി മർദിച്ചു. പൂഞ്ഞാർ പെരിങ്ങുളം ഇടക്കര ഉന്നതിയിൽ പൂവത്തിങ്കൽ പി ആർ അഭിലാഷിനാണ്‌ (33) മർദനമേറ്റത്‌.


● ഒക്‌ടോബർ 31

സെക്രട്ടേറിയേറ്റിനുമുന്നിൽ നിരാഹാരമിരുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരസമിതി സെക്രട്ടറി എസ്‌ വളർമതി‌യെ പൊലീസിനെക്കൊണ്ട് വലിച്ചിഴച്ച് സർക്കാരിന്റെ പ്രതികാരം. വളർമതിയടക്കം 50 ഉദ്യോഗാർഥികൾക്കെതിരെയാണ്‌ കേസെടുത്തത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home