ad
Deshabhimani

print edition കുസാറ്റ് സ്റ്റാഫ് കൗൺസിൽ: എട്ടിൽ
7 സീറ്റും ഇടതുപക്ഷ പാനലിന്

cusat
വെബ് ഡെസ്ക്

Published on Jun 19, 2026, 12:00 AM | 1 min read

കളമശേരി: കൊച്ചി സർവകലാശാല സ്റ്റാഫ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷപാനലിന് മികച്ച വിജയം. അധ്യാപകർ, അനധ്യാപകർ എന്നീ വിഭാഗങ്ങളിലേക്കും സെനറ്റ്, സിൻഡിക്കറ്റ് എന്നീ വിഭാഗങ്ങളിൽ നിന്ന് രണ്ട് പേർ വീതവുമായി ആകെ എട്ട് സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ഏഴ് സീറ്റും നേടി മികച്ച വിജയം കരസ്ഥമാക്കിയത്. ചരിത്രത്തിലാദ്യമായി അനധ്യാപക വിഭാഗത്തിൽ നിന്നും സെനറ്റ്, സിൻഡിക്കറ്റ് സമിതികളിൽ നിന്നുള്ള സീറ്റിലും ഇടതുപക്ഷ പ്രതിനിധികളെ എതിരില്ലാതെയാണ് തെരഞ്ഞെടുത്തത്.


കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷനെ പ്രതിനിധീകരിച്ച് അനധ്യാപക വിഭാഗത്തിൽ നിന്നു എ ജെ മെറി മോള്‍, കെ കെ മുഹമ്മദ് ഫാസിൽ എന്നിവരും സെനറ്റിൽ നിന്ന് ഡോ. ടി റെ ജിൽ, മഞ്ജു എൻ തങ്കപ്പൻ എന്നിവരുമാണ് വിജയിച്ചത്. അധ്യാപക വിഭാഗത്തിൽ ടീച്ചേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് ഡോ. അബേഷ് രഘുവരനും വിജയിച്ചു. സിൻഡിക്കറ്റ് പ്രതിനിധികളായി ഡോ. പി കെ ബേബി, ഡോ. ജി സന്തോഷ് കുമാർ എന്നിവർ ജേതാക്കളായി.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home