പാഠ്യപദ്ധതി പരിഷ്‌കരണം; രക്ഷിതാക്കൾക്കും പാഠപുസ്തകങ്ങൾ

text book for parents
വെബ് ഡെസ്ക്

Published on Jun 21, 2025, 12:58 PM | 1 min read

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി ഇനി രക്ഷിതാക്കൾക്കും പാഠപുസ്തകങ്ങൾ. ആധുനിക വിദ്യാഭ്യാസ പ്രക്രിയയിൽ കുട്ടിക്കും അധ്യാപകനും പുറമെ രക്ഷിതാക്കളുടെ സ്ഥാനവും ഏറെ പ്രധാനപ്പെട്ടതാണ്. പൊതുവിദ്യാലയങ്ങളുടെ വികസനത്തിന് പിറ്റിഎകൾ വഹിക്കുന്ന പങ്ക് എല്ലാവരും അംഗീകരിച്ച കാര്യമാണ്. അതിനാൽ ഈ മേഖലയെ അക്കാദമികമായി ശക്തിപ്പെടുത്തേണ്ടത്‌ സർക്കാർ ഗൗരവമായി കാണുന്നുവെന്ന്‌ മന്ത്രി പറഞ്ഞു.


ഇതിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കൾക്ക്‌ ഓറിയന്റേഷൻ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. രക്ഷിതാക്കളെ വിദ്യാലയ പ്രവർത്തനങ്ങളിലേക്ക് സജീവമായി ഇപെടാൻ പ്രാപ്തമാക്കുന്നതിന് ഈ വർഷം പിറ്റിഎകൾക്കായി ജില്ലാതല, സംസ്ഥാനതല കലാ കായിക മത്സരങ്ങൾ സംഘടിപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നതായി മന്ത്രി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home