ക്യൂബയെ ഭീകരരാജ്യ പട്ടികയിൽനിന്ന് യുഎസ് നീക്കിയത് സ്വാഗതാർഹം

കൊല്‍ക്കത്തയില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി യോഗത്തിനെത്തിയ മണിക് സര്‍ക്കാര്‍, പ്രകാശ് കാരാട്ട് , പിണറായി വിജയന്‍ എന്നിവര്‍. ബൃന്ദ കാരാട്ട് പകര്‍ത്തിയ ചിത്രം
ന്യൂഡൽഹി:
ഭീകരത പടർത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് ക്യൂബയെ നീക്കിയ അമേരിക്കയുടെ തീരുമാനത്തെ ക്യൂബൻ ഐക്യദാർഢ്യ ദേശീയസമിതി സ്വാഗതം ചെയ്‌തു. ഭീകരപ്രവർത്തനങ്ങൾ നടത്താത്ത, അതേസമയം ഭീകരാക്രമണങ്ങളുടെ കെടുതികൾ അനുഭവിക്കുന്ന ക്യൂബയെ ഒരിക്കലും ഈ പട്ടികയിൽ ഉൾപ്പെടുത്തരുതായിരുന്നു.
അമേരിക്ക ഏകപക്ഷീയമായി തയാറാക്കിയ പട്ടികയിൽനിന്ന്, ഏറെ വൈകി ബൈഡൻ സർക്കാരിന്റെ അവസാനസമയത്താണ് ക്യൂബയെ ഒഴിവാക്കിയത്.
എന്നാൽ മനുഷ്യത്വവിരുദ്ധമായ സാമ്പത്തികഉപരോധം തുടരുകയാണ്. അതും എത്രയുംപെട്ടെന്ന് അവസാനിപ്പിക്കണം. ട്രംപ് അധികാരമേറ്റെടുക്കുന്നതോടെ ക്യൂബയ്‌ക്കെതിരായ നടപടികൾ തുടരാൻ സാധ്യതയുണ്ട്.
അതിനാൽ ജാഗ്രത തുടരണം. സാമ്രാജ്യത്വ കടന്നാക്രമണം നേരിടുന്ന ക്യൂബയോടൊപ്പം ഇന്ത്യൻ ജനത നിലകൊള്ളുമെന്ന് ഐക്യദാർഢ്യസമിതിയുടെ ഡൽഹിയിൽ ചേർന്ന യോഗം പ്രസ്‌താവനയിൽ വ്യക്തമാക്കി.










0 comments