ad
Deshabhimani

കൊലയ്ക്ക് പിന്നിൽ 14 വർഷം നീണ്ട കുടിപ്പക

Aluva Athul
വെബ് ഡെസ്ക്

Published on Mar 14, 2026, 04:18 PM | 1 min read

കൊല്ലം ഗുണ്ടാ നേതാവ് ഓച്ചിറ വയനകം കൃഷ്ണവിലാസത്തിൽ അലുവ അതുൽ കൊല്ലപ്പെട്ട സംഭവം എതിര്‍ ഗുണ്ടാ സംഘത്തിന്‍റെ കുടിപ്പക. ജിം സന്തോഷ് എന്ന് വിളിക്കുന്ന പടനായർകുളങ്ങര സന്തോഷ് കുമാർ 2025ൽ‌ കൊല്ലപ്പെട്ടിരുന്നു. അതുലും സംഘവുമായിരുന്നു ഇതിന് പിന്നിൽ. തുടർ‌ന്ന് സന്തോഷ് മരിച്ച് ഒരു കൊല്ലമാകാറാകുമ്പോഴാണ് അതുലിനെ കൊലചെയ്തിരിക്കുന്നത്.


മാരകായുധങ്ങളും തോട്ട ഉൾപ്പെടെയുള്ള വസ്തുക്കളും കൊണ്ടുവന്നാണ് ജിം സന്തോഷിനെ കൊലപ്പെടുത്തിയിരുന്നത്. കടത്തൂര്‌ സംഘമാണ് അതുലിന്റെ കൊലയ്ക്ക് പിന്നിൽ എന്നാണ് വിവരം . 12 നും12.30 നു ഇടക്കാണ് കൊലപാതകം. വണ്ടി ഇടിപ്പിച്ച് ഡോർ വഴി അക്രമിച്ച് കൊലചെയ്യുകയായിരുന്നു. 14 വർഷത്തിലേറെയായി നടക്കുന്ന കുടിപ്പകയാണ് ഇപ്പോൾ കൊലയിൽ‌ അവസാനിച്ചിരിക്കുന്നത്. ജിം സന്തോഷ് കരുനാ​ഗപ്പിള്ളി കേന്ദ്രീകരിച്ചുള്ള ​ഗുണ്ടയും അതുൽ ഓച്ചിറ കേന്ദ്രീകരിച്ചുള്ള ​ഗുണ്ടയുമാണ്. ഇവർ തമ്മിലുള്ള തർക്കങ്ങളും അക്രമങ്ങളും 2013 മുതൽ‌ തുടങ്ങിയിരുന്നു.


ജിം സന്തോഷിനെ കൊല്ലുന്ന ദിനം തന്നെ അതുലിന്റെ സംഘം അക്രമിച്ച മറ്റൊരാളായിരുന്നു അനീർ. അനീർ‌ അതുലിന്റെ സംഘത്തിന് 2013ൽ നേതൃത്വം കൊടുത്തിരുന്ന മറ്റൊരു നേതാവായ വിനോദിനെ വെട്ടിയ കേസുമായി ബന്ധപ്പെട്ടാണ് കുടിപ്പക തുടങ്ങിയത്. പിന്നീട് വെട്ടും കുത്തുമായി വർഷങ്ങൾ കടന്നുപോയി.


എന്നാൽ പിന്നീട് വിഷയം ഒത്തുതീർക്കാനായി വിളിച്ച് അവരെ കത്തി ഉപയോ​ഗിച്ച് സന്തോഷ് അക്രമിക്കുയായിന്നു. 2018 ലായിരുന്നു ഇത്. തുടർ‌ന്ന് സന്തോഷിന്റെ വീട്ടിലെത്തി അമ്മയുടെ മുന്നിൽ വച്ച് അതുലും സംഘവും സന്തോശിനെ കൊലപ്പെടുത്തി. അതുലിന്റെ സംഘം വരുമെന്നുള്ള ഭയമുള്ളതിനാൽ ഭാര്യയേയും മക്കളേയും വേറെ വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചിരിക്കുകയായിരുന്നു സന്തോഷ്. സിസിടിവിയില്‍ അക്രമികളെ കണ്ട സന്തോഷ് പൊലീസിനെ വിവരമറിയിച്ചു. എന്നാല്‍ അവരെത്തുന്നതിന് മുന്നെ സന്തോഷിനെ കൊല്ലുകയായിരുന്നു.


അക്രമികൾ വരുന്നത് കാണാൻ വീട്ടിലും പരിസരത്തും സന്തോഷ് സിസിടിവി സ്ഥാപിച്ചിരുന്നു സന്തോഷ്. അക്രമികളെത്തിയത് കണ്ട ഉടൻ ഓടിമറഞ്ഞു. എന്നാൽ വീട്ടിലെത്തിയ അതുലും സംഘവും പടക്കവും തോട്ടയും പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സന്തോഷിനെ പുറത്തറക്കി. ശഷേം അമ്മയുടെ കൺമുന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home