print edition ക്രൈംബ്രാഞ്ച് അന്വേഷണം; രേഖകൾ കൈമാറി പിഎസ്സി

തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് തസ്‌തികയിലെ പരീക്ഷാ മൂല്യനിർണയ പിഴവ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് അനുവദനീയ രേഖകൾ കൈമാറി പിഎസ്‍സി അധികൃതർ. ആസ്ഥാനത്തെ ഓൺസ്-ക്രീൻ മാർക്കിങ് സംവിധാനങ്ങളടക്കം അന്വേഷകസംഘം പരിശോധിച്ചു. മൂല്യനിർണയത്തെ ബാധിക്കുന്ന ചില രേഖകൾ കൈമാറുന്നതിന് മാത്രമേ തടസ്സമുള്ളൂ എന്ന് അന്വേഷക സംഘത്തെ പിഎസ്‍സി അറിയിച്ചിരുന്നു.
രേഖകൾ ലഭ്യമാക്കാൻ അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സെൽ രൂപീകരിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ ചോദ്യങ്ങൾക്ക് പല സെക്‌ഷനുകളെ ഏകോപിപ്പിച്ച് മറുപടി നൽകുകയാണ് ചുമതല. കൈമാറുന്ന രേഖകൾ പിഎസ്‌സി സെക്രട്ടറി സാജു ജോർജും കാണുന്നുണ്ട്. എന്നാൽ സാജു ജോർജിനെ ഒഴിവാക്കിയാണ് സെൽ രൂപീകരിച്ചതെന്ന തരത്തിൽ ചില മാധ്യമങ്ങൾ വ്യാജ വാർത്ത നൽകി. ആസൂത്രണ ബോർഡ് ചീഫ് തസ്‌തികയുടെ ഒന്നാം പേപ്പറിൽ സാമ്പത്തിക ശാസ്ത്രം ഭാഗത്തെ 10 ചോദ്യങ്ങളുടെ മൂല്യനിർണയത്തിലാണ് പിഴവ് ഉണ്ടായത്.
ഓൺ സ്‌ക്രീൻ മാർക്കിങ്
പിഎസ്‍സിയുടെ ഭൂരിഭാഗം പരീക്ഷകളും ഒബജക്ടീവ് പരീക്ഷകളാണ് (ഒഎംആർ). എന്നാൽ ആസൂത്രണ ബോർഡിലെ വലിയ തസ്തികകളിലേക്കുള്ള പരീക്ഷ വിവരണാത്മകമാണ്. വിവരണാത്മക പരീക്ഷകളുടെ ഉത്തരക്കടലാസുകൾ സ്‌കാൻ ചെയ്ത് കമ്പ്യൂട്ടറിലാക്കിയ ശേഷമാണ് (ഓൺ സ്‌ക്രീൻ മാർക്കിങ്) വിദഗ്-ധരെക്കൊണ്ട് മാർക്കിടുവിക്കുന്നത്.
ഉത്തരക്കടലാസ് സ്‌കാൻ ചെയ്ത് സ്‌ക്രീനിൽ പ്രദർശിപ്പിക്കും. സ്‌ക്രീനിന്റെ പകുതി ഭാഗത്തായി ചോദ്യവും മറുഭാഗത്തായി ഉത്തരവുമുണ്ടാകും. ഇതു മൂല്യനിർണയം എളുപ്പമാക്കും. ഇങ്ങനെ ഓൺസ്‌ക്രീൻ മാർക്കിങ്ങിനായി സ്‌കാൻ ചെയ്ത് നൽകുന്നതിലാണ് പിഴവ് സംഭവിച്ചതെന്നാണ് നിഗമനം.










0 comments