ad
Deshabhimani

മഹാരാഷ്ട്ര ടെറ്റ് പരീക്ഷാചോർച്ച: മുഖ്യസൂത്രധാരന്റെ കൂട്ടാളിയും ബിഹാറിൽ അറസ്റ്റിലായി

arrest
വെബ് ഡെസ്ക്

Published on Jul 26, 2026, 10:55 AM | 1 min read

പൂനെ:മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷാചോർച്ചക്കേസിലെ മുഖ്യസൂത്രധാരന്റെ കൂട്ടാളിയും ബിഹാറിൽ നിന്ന് പിടിയിലായി.ബിഹാറിലെ സമസ്തിപൂരിൽ നിന്നാണ്ഇന്ദ്രജിത്ത് സിംഗ് എന്നപ്രതി അറസ്റ്റിലായത്.പ്രധാന ആസൂത്രകൻ വിജയേന്ദ്രകുമാർ എന്ന ബിജേന്ദ്ര കുമാർ ഗുപ്തകഴിഞ്ഞി ദവസം പടിയിലായിരുന്നു.


ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം14ആയി.ബിഹാറിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇരുവരെയും പൂനെയിലും തുടർന്ന് ഭിവണ്ടിയിലും എത്തിച്ചു.കോടതി പ്രതികളെ ജുലൈ30വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.നീറ്റ് പരീക്ഷാ ചോര്‍ച്ചയിൽ വരെ ബിജേന്ദ്ര കുമാര്‍ ഗുപ്തയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു.ഇതു സംബന്ധിച്ച വെളിപ്പെടുത്തലുകളും പുറത്തു വന്നിരുന്നു.ഈ സംഘത്തിന്റെ ഉന്നത തലങ്ങളിലെ ബന്ധങ്ങളാണ് ചോദ്യ പേപ്പറുകൾ ഇവരുടെ കൈകളിൽ എത്തിച്ചത്.ഈ ഔദ്യോഗിക ഉറവിടങ്ങൾ ഇപ്പോഴും അന്വേഷണത്തിന് പുറത്താണ്.മുഖ്യ പ്രതിയുടെ ഭാര്യയും കേസിൽ അറസ്റ്റിലായിട്ടുണ്ട്.മുംബൈയിലും ഡൽഹിയിലുമായി ആഡംബര ജീവിതമാണ് ഇരുവരും നയിച്ചിരുന്നത്.

Related News

ജൂൺ27-ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭിവണ്ടി പോലീസ് നടത്തിയ റെയ്ഡിലാണ് ചോദ്യപേപ്പറിന്റെ പകർപ്പുകൾ പിടിച്ചെടുത്തത്.മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ ഓഫ് എക്സാമിനേഷൻഅധികൃതർ നടത്തുന്ന പരിശോധനയിൽ,ജൂൺ28-ന്1,028കേന്ദ്രങ്ങളിലായി നടക്കേണ്ടിയിരുന്ന ചോദ്യപേപ്പർ തന്നെയാണ് ചോർന്നതെന്ന് സ്ഥിരീകരിച്ചു.തുടർന്ന് സർക്കാർ പരീക്ഷ മാറ്റിവെച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home