print edition ഇ പി ജയരാജനെതിരെ കേസിനുള്ള നീക്കം രാഷ്ട്രീയപ്രേരിതം: സിപിഐ എം

തിരുവനന്തപുരം: വിമാനയാത്രയ്‌ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ അക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസുകാരെ തടഞ്ഞ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ പേരിൽ കേസെടുക്കാനുള്ള യുഡിഎഫ് നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്.
വിമാനത്തിൽവച്ച് ഇ പി ജയരാജൻ അക്രമിച്ചുവെന്ന് കള്ളക്കഥയുണ്ടാക്കിയാണ് യൂത്ത് കോൺഗ്രസുകാർ പരാതി നൽകിയത്. ജയരാജൻ തടഞ്ഞില്ലായിരുന്നെങ്കിൽ അന്ന് മുഖ്യമന്ത്രി അക്രമിക്കപ്പെടുമായിരുന്നു.
ആലപ്പുഴയിൽ fനവകേരള യാത്രയ്‌ക്കിടെ മുഖ്യമന്ത്രിയെ അക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസുകാരെ തടഞ്ഞ സുരക്ഷാപ്രവർത്തകർക്കെതിരെ കേസെടുക്കാൻ യുഡിഎഫ് അനുകൂല പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരിക്കുകയാണ്.
കേസിൽ തെളിവില്ലാത്തതിനെ കോടതി നിശിതമായി വിമർശിച്ചിട്ടുണ്ട്. സമാനമായ രീതിയിലാണ് ഇ പി ജയരാജന്റെ പേരിൽ കേസെടുക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.
എതിർ രാഷ്ട്രീയക്കാർക്കുമേൽ രാഷ്ട്രീയപ്രേരിതമായി കേസ് എടുക്കുന്ന ബിജെപിയുടെ പാതയിലാണ് യുഡിഎഫ് സർക്കാരും മുന്നോട്ടുപോകുന്നത്. നിയമവിരുദ്ധ നീക്കങ്ങൾ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.










0 comments