പിഎം ശ്രീ; തീരുമാനം എടുക്കേണ്ടത് കേരളത്തിൽ: എം എ ബേബി

ന്യൂഡൽഹി: പിഎം ശ്രീ വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് കേരളത്തിലാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ‘കഴിഞ്ഞ ദിവസം സിപിഐ ജനറൽ സെക്രട്ടറി ഇവിടെ വന്നു. ഞങ്ങൾ സംസാരിച്ചു.
രണ്ടുപേർക്കും ഇവിടെ ചർച്ച നടത്തി തീരുമാനമെടുക്കാൻ കഴിയുന്ന വിഷയമല്ല ഇത്. കേരളത്തിൽ സർക്കാർതലത്തിൽ ഉൾപ്പടെ ചർച്ചകൾ നടത്തിയാണ് തീരുമാനമെടുക്കേണ്ടത്.
തീരുമാനമെടുക്കുന്നതിന് അഖിലേന്ത്യാതലത്തിൽനിന്ന് എന്തെങ്കിലും സഹായം വേണമെങ്കിൽ അതുചെയ്യും. കേരളത്തിൽ ഉചിതമായ തീരുമാനമുണ്ടാകും’–എം എ ബേബി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.









0 comments