ad
Deshabhimani

പ്രിയദര്‍ശിനിയില്‍ സ്ത്രീകൾ തള്ളിക്കയറുന്നു; അധിക്ഷപിച്ച് സി പി ജോൺ

c p john
വെബ് ഡെസ്ക്

Published on Aug 04, 2026, 10:45 AM | 1 min read

തിരുവനന്തപുരം: പണം ഇല്ലാതെ പ്രിയദര്‍ശിനി ബസുകളില്‍ സ്ത്രീകൾ തള്ളിക്കയറുകയാണെന്ന് ഗതാഗതമന്ത്രി സി പി ജോണ്‍ . മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളിലാണ് ഇവര്‍ പഠിപ്പിക്കുന്നത്. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല, പകരം സര്‍ക്കാര്‍ ആശുപത്രി വരാന്തയില്‍ കിടക്കുമെന്നും സി പി ജോൺ അധിക്ഷേപിച്ചു

‘‘അഭിനയം ചെറിയ കാര്യമല്ല. പാവപ്പെട്ടനായി പണക്കാരൻ അഭിനയിക്കുന്നു. അല്ലെങ്കിൽ പണക്കാരനായി പാവപ്പെട്ടവൻ അഭിനയിക്കുന്നു. പക്ഷേ, എനിക്കു മനസിലാവാത്ത പെരുമാറ്റം ബസിനു കാശില്ലാത്ത സ്ത്രീകൾ സ്വകാര്യ സ്കൂളിലേക്ക് കുട്ടികളെ വിടുകയാണ്. സർക്കാർ സ്കൂളുകളിൽ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. ആശുപത്രിയുടെ കാര്യം വരുമ്പോൾ ഇതേ സ്ത്രീകൾ സർക്കാർ ആശുപത്രി വരാന്തയിൽ തന്റെ അച്ഛനെയും അമ്മയെയും കൊണ്ടു കിടക്കുകയാണ്. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുകയാണ്"- സിപി ജോണ്‍ പറഞ്ഞു.

കേരളത്തിലെ മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യമായി യാത്രാ ആനുകൂല്യം നല്‍കുമെന്ന് പ്രചരിപ്പിച്ച് വോട്ടുനേടാന്‍ ശ്രമിച്ച കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ ഓര്‍ഡിനറി ബസുകളില്‍ മാത്രം സൗജന്യം ലഭ്യമാക്കി സ്ത്രീകളെ വഞ്ചിക്കുകയായിരുന്നു. മാത്രമല്ല പ്രിയദര്‍ശിനി സൗജന്യയാത്രയ്ക്കായി തെരഞ്ഞെടുത്ത പല ബസുകളും പഴയതും ഗുണനിലവാരം കുറഞ്ഞതമാണെന്ന വിമര്‍ശനവും ശക്തമായുണ്ടായി. ഇതിന് പിന്നാലെയാണ്, സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് നല്‍കിയ ആനുകൂല്യം ഉപയോഗപ്പെടുത്താനായി ബസില്‍‌ യാത്ര ചെയ്യുന്നവരെ ഏറ്റവും മോശം ഭാഷയില്‍ ഗതാഗത മന്ത്രി തന്നെ അധിക്ഷേപിക്കുകയുണ്ടായത്.


പ്രിയദര്‍ശിനി സൗജന്യ യാത്രയെ, സ്വന്തം മക്കളെ ഏത് തരം വിദ്യാഭ്യാസം നല്‍കണമെന്ന രക്ഷിതാക്കളുടെ സ്വാതന്ത്ര്യത്തെ വിമര്‍ശിക്കുന്ന വിഷയത്തിലേക്ക് പോലും മന്ത്രി താരതമ്യപ്പെടുത്തി. അതേസമയം, തന്‍റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്കകം തന്നെ മന്ത്രി വീണ്ടും പരിഹാസ്യനായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home