ad
Deshabhimani

print edition കോടതിയും ഇടപെട്ടു; ശബരി റെയിൽപാത നിർമാണം വേഗത്തിലാകും

Sabari rail.jpg
avatar
സ്വന്തം ലേഖകൻ

Published on Mar 20, 2026, 01:38 AM | 1 min read

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌നപദ്ധതി അങ്കമാലി–എരുമേലി ശബരിപാതയുടെ നിർമാണ നടപടികൾ ഉടൻ പുനരാരംഭിക്കും. സംസ്ഥാന സർക്കാരിന്റെ നടപടികൾക്കുപുറമേ ഹൈക്കോടതി ഇടപെടൽകൂടിയായതോടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ റെയിൽവേയും കേന്ദ്രസർക്കാരും നിർബന്ധിതരായി. 111 കിലോമീറ്റർ പദ്ധതിയിൽ അങ്കമാലിമുതൽ കാലടിവരെയാണ്‌ പാളം നിർമിച്ചത്‌.


ഭൂമി ഏറ്റെടുക്കാൻ എറണാകുളം, ഇടുക്കി, കോട്ടയം കലക്ടർമാരെ ചുമതലപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവ്‌ ഇറക്കിയിട്ടുണ്ട്‌. നിർമാണത്തുകയുടെ 50 ശതമാനമായ 1900 കോടി കിഫ്‌ബി വഴിയും അനുവദിച്ചു. ശബരി റെയിൽവേ ആക്‌ഷൻ ക‍ൗൺസിൽ സെക്രട്ടറി ജിജോ ജോസഫിന്റെ ഹർജി പരഗണിക്കവെയാണ്‌ പദ്ധതിയെ കോൾഡ്‌ സ്‌റ്റോറേജിൽ വയ്‌ക്കരുതെന്ന്‌ ഹൈക്കോടതി റെയിൽവേയോട്‌ നിർദേശിച്ചത്‌.

1997–98 കേന്ദ്രബജറ്റിൽ അനുവദിച്ച പദ്ധതി രണ്ടര പതിറ്റാണ്ടിലേറെയായി പൂർത്തീകരിക്കാൻ റെയിൽവേ തയ്യാറായില്ല. സമ്മർദം ചെലുത്തി പദ്ധതി നടപ്പാക്കിയെടുക്കാൻ യുഡിഎഫ്‌ സർക്കാരുകളും ശ്രമിച്ചില്ല. ഭൂമി ഏറ്റെടുത്ത്‌ നൽകിയതുമില്ല. ഇടുക്കിക്കാരും ശബരിമല തീർഥാടകരും ഒരുപോലെ കാത്തിരുന്ന പദ്ധതി ഉപേക്ഷിക്കുന്ന നിലയിലായി. 2016 ൽ അധികാരത്തിലെത്തിയ എൽഡിഎഫ്‌ പദ്ധതിയിൽനിന്ന്‌ പിന്നോട്ടില്ലെന്ന്‌ പ്രഖ്യാപിച്ചു. 2019 മുതൽ 2026 ജനുവരി 27വരെ പദ്ധതി കേന്ദ്രസർക്കാർ മരവിപ്പിച്ചു.


പദ്ധതിയുടെ നിർമാണച്ചെലവിന്റെ പകുതി വഹിക്കാമെന്ന്‌ സംസ്ഥാന സർക്കാർ അറിയിച്ചിട്ടും കേന്ദ്രം അനങ്ങിയില്ല. തുടർസമർദത്തിലൂടെയാണ്‌ പദ്ധതി മരവിപ്പിച്ച നടപടി പിൻവലിച്ചത്‌. ചെങ്ങന്നൂർ –പന്പ റെയിൽ പദ്ധതി അവതരിപ്പിച്ച്‌ ആശയക്കുഴപ്പമുണ്ടാക്കാനും കേന്ദ്രം ശ്രമിച്ചു. മെട്രോ റെയിൽ വിദഗ്‌ധൻ ഇ ശ്രീധരനും ബിജെപി നേതൃത്വവും ഇതിന്‌ കൂട്ടുനിന്നു. വർഷങ്ങൾ എടുത്താണ്‌ ആ പദ്ധതി അപ്രായോഗികമാണെന്ന്‌ കണ്ടെത്തിയത്‌. തുടർന്നാണ്‌ അങ്കമാലി–ശബരി പദ്ധതിയെ പിന്തുണച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home