കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതിമാർ മരിച്ച സംഭവം; 3 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ 3 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കിളിമാനൂർ എസ്എച്ച്ഒ ഡി ജയൻ, എസ്ഐമാരായ അരുൺ, ഷജീം എന്നിവരെയാണ് സൗത്ത് സോൺ ഐജി സസ്പെൻഡ് ചെയ്തത്. കേസ് കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി. അപകടം ഉണ്ടായ ദിവസം കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. പിറ്റേന്ന് വന്നാൽ മതിയെന്ന് പറഞ്ഞ് പ്രതികളെ നോട്ടീസ് നൽകി വിട്ടയക്കുകയായിരുന്നു. ഇതിനാലാണ് പ്രതികൾ ഒളിവിൽ പോയതെന്നാണ് റിപ്പോർട്ട്.










0 comments