ad
Deshabhimani

സപ്ലൈകോ സ്റ്റോറിലെ കളക്ഷൻ തുക വെട്ടിച്ചു, ജീവനക്കാരന് കഠിന തടവ്

corruption
വെബ് ഡെസ്ക്

Published on Feb 26, 2026, 10:56 AM | 1 min read

കണ്ണൂര്‍:സപ്ലൈകോ സൂപ്പർമാർക്കറ്റിലെ കളക്ഷൻ തുക വെട്ടിച്ച കേസിൽ മുൻജീവനക്കാരന് വിവിധ വകുപ്പുകൾ പ്രകാരം17വര്‍ഷം കഠിന തടവ്. 2012ൽ ചുമത്തിയ കേസിലാണ് വിധി. സപ്ലൈകോ സൂപ്പർമാർക്കറ്റിലെ അസിസ്റ്റന്റ് സെയിൽസ്മാനായിരുന്ന പി മുഹമ്മദ് അഷ്റഫിനെയാണ് വിജിലൻസ് കോടതി ശിക്ഷിച്ചത്.


മൊത്തം ഏഴ് വർഷത്തെ കഠിന തടവും15ലക്ഷം രൂപ പിഴയും അനുഭവിക്കണം.വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്ക് ആകെ17വർഷത്തെ കഠിന തടവ് ശിക്ഷ ലഭിച്ചെങ്കിലും ശിക്ഷകൾ ഒരേ സമയം അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിട്ടു. കണ്ണൂർ വിജിലൻസ് കോടതി ജഡ്ജി കെ രാമകൃഷ്ണനാണ് ഉത്തരവ് വിധി പുറപ്പെടുവിച്ചത്.


സപ്ലൈകോ സൂപ്പർമാർക്കറ്റിലെ അസിസ്റ്റന്റ് സെയിൽസ്മാനായിരുന്ന പി മുഹമ്മദ് അഷ്റഫിനെതിരെ 2012ഓഗസ്റ്റിൽ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ(വിഎസിബി)രജിസ്റ്റർ ചെയ്തകേസാണ്. വിൽപ്പന വരുമാനത്തിൽ നിന്ന് 14.25ലക്ഷം രൂപ വക മാറ്റിയെന്നായിരുന്നു കേസ്. സൂപ്പർമാർക്കറ്റിലെ വിൽപ്പനയിൽ നിന്നുള്ള പണം അദ്ദേഹം സർക്കാർഖജനാവിൽഎത്തിക്കാതെ സ്വന്തമാക്കിയെന്നാണ് കുറ്റം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home