ad
Deshabhimani

print edition കോറോ ഹെൽത്ത്‌ പിരിച്ചുവിടൽ: ഇന്ന്‌ ചർച്ച; നിസ്സഹകരണം തുടർന്ന്‌ കമ്പനി

CORRO HEALTH
വെബ് ഡെസ്ക്

Published on Jul 06, 2026, 12:01 AM | 1 min read

കൊച്ചി: മെഡിക്കൽ കോഡിങ്‌ കമ്പനി ‘കോറോ ഹെൽത്ത്‌’ എണ്ണൂറിലധികം ജീവനക്കാരെ ഒറ്റയടിക്ക്‌ പിരിച്ചുവിട്ട സംഭവത്തിൽ തിങ്കൾ പകൽ 11ന്‌ എറണാകുളം ഗസ്‌റ്റ്‌ ഹ‍ൗസിൽ ലേബർ കമീഷണറുടെ നേതൃത്വത്തിൽ ചർച്ച നടക്കും. എന്നാൽ, കന്പനി നിസ്സഹകരണം തുടരുകയാണ്‌. കമ്പനി പ്രതിനിധികൾ പങ്കെടുക്കുന്നകാര്യം ഞായറാഴ്‌ചയും അറിയിച്ചിട്ടില്ലെന്ന്‌ ജില്ലാ ലേബർ ഓഫീസർ മിനോയ്‌ ജെയിംസ്‌ പറഞ്ഞു.


ചർച്ചയ്‌ക്ക്‌ എത്തണമെന്ന്‌ ജീവനക്കാരോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. യുഎസ്‌ ആസ്ഥാനമായ കന്പനി വെള്ളിയാഴ്‌ചയാണ്‌ മുന്നറിയിപ്പില്ലാതെ എറണാകുളം, കോഴിക്കോട്‌ ജില്ലകളിലെ എണ്ണൂറിലേറെ ജീവനക്കാരെ പിരിച്ചുവിട്ടത്‌. പുതിയ ലേബർകോഡ് അനുസരിച്ച് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ അവകാശമുണ്ടെന്നാണ്‌ കന്പനിയുടെ നിലപാട്‌. കന്പനി നഷ്ടത്തിലാണെന്നും ഇതിന്റെ ഭാഗമായാണ്‌ നടപടിയെന്നും പറയുന്നു. ജീവനക്കാരും സിഐടിയുവും പ്രതിഷേധം ഉയർത്തിയതോടെ നടത്തിയ ചർച്ചയിൽ നിലവിലെ സ്ഥിതി തുടരാൻ ധാരണയായി. എന്നാൽ, പിന്നാലെ ധാരണ കന്പനി തെറ്റിക്കുകയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home