ad
Deshabhimani

print edition കോറോ ഹെൽത്ത്‌: ജീവനക്കാർ ഇന്നലെയും ഹാജർ നൽകി

CORRO HEALTH
വെബ് ഡെസ്ക്

Published on Jul 14, 2026, 01:37 AM | 1 min read

കൊച്ചി: അന്യായമായി പിരിച്ചുവിടപ്പെട്ട ജീവനക്കാർ കോറോ ഹെൽത്ത്‌ ഓഫീസിലെത്തി തിങ്കളാഴ്‌ചയും ഹാജർ രേഖപ്പെടുത്തി. തൊഴിൽവകുപ്പ്‌ ഉദ്യോഗസ്ഥരാണ്‌ ഹാജരെടുത്തത്‌. തൊഴിൽമന്ത്രി ബിന്ദുകൃഷ്‌ണയുടെ നേതൃത്വത്തിൽ 20നാണ്‌ അടുത്ത ചർച്ച. അതുവരെ ഓഫീസിലെത്തി ഹാജർ രേഖപ്പെടുത്തുന്നത്‌ തുടരും.


കന്പനി അനുകൂലമായി നിലപാടെടുക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. തൊഴിലാളി സംഘടനകളുടെ സമരത്തിന്റെയും ഹൈക്കോടതി ഇടപെടലിന്റെയും പശ്‌ചാത്തലത്തിലാണ്‌ കന്പനി മാനേജ്‌മെന്റ്‌ പ്രതിനിധികൾ ആദ്യചർച്ചയിൽ ഓൺലൈനായി പങ്കെടുത്തത്‌.


എന്നാൽ, സർക്കാരിന്റെയും തൊഴിൽനഷ്ടപ്പെട്ടവരുടെയും ആവശ്യങ്ങളോ നിർദേശങ്ങളോ മാനേജ്‌മെന്റ്‌ പ്രതിനിധികൾ അംഗീകരിച്ചില്ല. ​ജീവനക്കാരെ ഓഫീസിൽ പ്രവേശിപ്പിക്കില്ലെന്നും അടുത്ത ചർച്ച നടക്കുന്നതുവരെ അവർ വീട്ടിലിരിക്കട്ടെയെന്നുമാണ്‌ പ്രതിനിധികൾ ചർച്ചയിൽ പറഞ്ഞത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home