print edition കൺസ്യൂമർഫെഡ് ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്

കൊച്ചി : ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൺസ്യൂമർഫെഡ് ഹെഡ് ഓഫീസിനുമുന്നിൽ കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ ധർണ നടത്തും. യൂണിയൻ പ്രസിഡന്റ് പി നന്ദകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കൺസോളിഡേറ്റഡ് പേയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് സ്കെയിൽ ഓഫ് പേ അനുവദിക്കുക, പാക്കിങ് ജീവനക്കാരുടെ വേതനം വർധിപ്പിക്കുക, സ്ഥിരം ജീവനക്കാരുടെ പ്രമോഷൻ നടപ്പാക്കുക, വിദേശമദ്യ മേഖലയിലെ അശാസ്ത്രീയമായ പർച്ചേസും വേതനത്തിലെ അസമത്വവും പരിഹരിക്കുക, ഗ്യാസ് പ്ലാന്റിലെ അതിഥിത്തൊഴിലാളികളുടെ വേതന വ്യവസ്ഥയിലെ അനീതി പരിഹരിക്കുക, ഫാർമസിസ്റ്റുകളുടെ തസ്തിക സൃഷ്ടിക്കുക, നോട്ട്‌ബുക്ക് നിർമാണ യൂണിറ്റിലെ ജീവനക്കാരുടെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ് സൂചനാസമരം. ജനറൽ സെക്രട്ടറി വി രജിത് യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു.








0 comments