print edition കൺസ്‌ട്രക്‌ഷൻ വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു

യു പി ജോസഫ് (ഇടത്), പി കെ മുകുന്ദൻ (വലത്)
കാസർകോട്: തൊഴിൽമേഖലയിലെ കരാർവൽക്കരണവും അരക്ഷിതാവസ്ഥയും അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന് കൺസ്‌ട്രക്‌ഷൻ വർക്കേഴ്‌സ് ഫെഡറേഷൻ(സിഐടിയു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. നിർമാണ മേഖലയിൽ പരമ്പരാഗതമായി നിലനിന്നിരുന്ന തൊഴിൽബന്ധങ്ങളെ തകർത്ത് കരാർവൽക്കരണവും സബ്- കരാർ രീതികളും വ്യാപകമാകുകയാണ്.
തൊഴിലാളിക്ക് ലഭിക്കേണ്ട നിയമപരമായ ആനുകൂല്യവും അവകാശവും ഇല്ലാതാകുകയാണ്. സ്ഥിരമായി നിലനിൽക്കുന്ന തൊഴിലുകളിൽ കരാർസമ്പ്രദായം അവസാനിപ്പിച്ച് സ്ഥിരനിയമനം നടത്തണം. കരാർ തൊഴിലാളികൾക്കും സ്ഥിരം തൊഴിലാളികൾക്കും തുല്യമായ വേതനവും സുരക്ഷാമാനദണ്ഡങ്ങളും ഉറപ്പാക്കണം.
1996-ലെ കേന്ദ്ര നിർമാണത്തൊഴിലാളി നിയമം സംരക്ഷിക്കുക, ദേശീയ മിനിമം വേതനം ഉറപ്പാക്കുക, ക്ഷേമനിധി ശക്തിപ്പെടുത്തുക, ഇതരസംസ്ഥാന തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, തൊഴിൽ കോഡുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
പൊതുചർച്ചയ്‌ക്ക് സംസ്ഥാന സെക്രട്ടറി പി കെ മുകുന്ദൻ മറുപടി പറഞ്ഞു. സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ എൻ ഗോപിനാഥ്, സംസ്ഥാന സെക്രട്ടറി കെ മനോഹരൻ എന്നിവർ സംസാരിച്ചു.
സംഘാടക സമിതി ജനറൽ കൺവീനർ പി മണിമോഹൻ നന്ദി പറഞ്ഞു.
യു പി ജോസഫ് പ്രസിഡന്റ്, പി കെ മുകുന്ദൻ ജന. സെക്രട്ടറി
കാസർകോട്: കൺസ്‌ട്രക്‌ഷൻ വർക്കേഴ്‌സ് ഫെഡറേഷൻ(സിഐടിയു) സംസ്ഥാന പ്രസിഡന്റായി യു പി ജോസഫിനെയും ജനറൽ സെക്രട്ടറിയായി പി കെ മുകുന്ദനെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ടി കെ അച്യുതനാണ് ട്രഷറർ.
മറ്റു ഭാരവാഹികൾ: വി ശശികുമാർ, ജി വിജയാനന്ദ്, ആർ ഗോപി, പി മണിമോഹൻ, കെ സി ജോസഫ്, ഇ ജി മോഹനൻ, സി കെ പരീത്, എ കെ നാരായണി, ടി ശശി, എം ലീല, പത്മലോചന, സുശീല, സൈഫുദ്ദീൻ(വൈസ് പ്രസിഡന്റ്). പി പി പവനൻ, അരക്കൻ ബാലൻ, മണ്ണാറം രാമചന്ദ്രൻ, വി പി സക്കറിയ, എം ഗിരീഷ്, സന്തോഷ്, ഉല്ലാസ്, ഹരിദാസ്, വിനയൻ, ലതാചന്ദ്രൻ, സി അംബിക, നന്ദിനി (സെക്രട്ടറി). 76 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.










0 comments