കുന്നത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ വാഹനത്തിനുനേരെ കോൺഗ്രസ് ആക്രമണം; കല്ലേറിൽ പ്രവർത്തകർക്ക് പരിക്ക്

പരിക്കേറ്റ പ്രവർത്തകരെ കോവൂർ കുഞ്ഞുമോൻ സന്ദർശിക്കുന്നു
ശാസ്താംകോട്ട: കുന്നത്തൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോന്റെ റോഡ് ഷോക്ക് നേരെ കോൺഗ്രസ് ആക്രമണം. ഞായറാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ചക്കുവള്ളിയിൽ നിന്നും വലിയ ജനപങ്കാളിത്തത്തോടെ ആരംഭിച്ച റോഡ് ഷോ കടപുഴ വഴി ഭരണിക്കാവിൽ എത്തുന്നതിന് തൊട്ടുമുമ്പാണ് ആക്രമണം നടന്നത്.
ഭരണിക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരിപാടി നടക്കുന്ന റോഡിനു മുൻപിലൂടെ റോഡ് ഷോ എത്തിയപ്പോൾ കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിലേക്ക് ഇറങ്ങി കൊടിവീശികയും റോഡ് ഷോയ്ക്ക് തടസ്സം വരുതുകുയും ചെയ്തു. തുടർന്ന് സ്ഥാനാർഥി സഞ്ചരിച്ച വാഹനത്തിന് നേരെയും പ്രവർത്തകർക്ക് നേരെയും കല്ലെറിയുകയുമായിരുന്നു.
കല്ലേറിൽ സ്ത്രീകൾ അടക്കം നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ഡിവൈഎഫ്ഐ ശൂരനാട് ബ്ലോക്ക് ജോയിൻ സെക്രട്ടറി ഷാഹിദ്, മൈനാഗപ്പള്ളി മേഖല കമ്മിറ്റി അംഗം അനന്തു എന്നിവർക്ക് തലയ്ക്ക് സാരമായി പരിക്കേറ്റു. കോൺക്രീറ്റ് കട്ടകൾ തലയ്ക്കു വീണതിൽ നിന്നും അനന്തുവിന്റെ തലക്ക് നാലു തുന്നലും ഷാഹിദിന്റെ തലക്ക് രണ്ട് തുന്നലും ഉണ്ട്. ഇവരെ കൂടാതെ കൂടാതെ നിരവധി പ്രവർത്തകർക്കും പരിക്കേറ്റു.
ശക്തമായി പ്രതിഷേധിക്കുന്നു: കോവൂർ കുഞ്ഞുമോൻ
ശാസ്താംകോട്ട : വളരെ സമാധാനപരമായി വലിയ ജനപങ്കാളിത്തത്തോടെ നടത്തിയ റോഡ് ഷോ സമാപിക്കുന്നതിനു മിനിറ്റുകൾക്ക് മുമ്പ് കോൺഗ്രസ് പ്രവർത്തകർ കരുതിക്കൂട്ടി ആക്രമണം നടത്തുകയായിരുന്നുവെന്ന് കോവൂർ കുഞ്ഞുമോൻ പ്രതികരിച്ചു. ഗുരുതരമായി തലക്ക് പരിക്കേറ്റ പ്രവർത്തകരെ സ്ഥാനാർഥി ആശുപത്രിയിൽ എത്തി സന്ദർശിച്ചു. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും കുഞ്ഞുമോൻ പറഞ്ഞു.










0 comments