കോൺഗ്രസിൽ പൊട്ടിത്തെറി; പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി രാജിവെച്ചു

ബാബു ദിവാകരൻ
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് ചർച്ചകളെ തുടർന്നുള്ള പ്രതിസന്ധി രൂക്ഷമായിരിക്കെ പത്തനംതിട്ടയിൽ ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവെച്ചു. അടൂർ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിലെ തർക്കങ്ങളെ തുടർന്നാണ് രാജി. മത്സരിക്കാൻ മണ്ഡലത്തിന് പുറത്തുള്ളവരെ പരിഗണിക്കുന്നു എന്നാരോപിച്ചാണ് കോൺഗ്രസിലെ പ്രാഥമിക അംഗത്വം രാജിവെച്ചത്.
അഡ്വ. സി വി ശാന്തകുമാറിനെ അടൂരിൽ സ്ഥാനാർഥിയാക്കാനാണ് കോൺഗ്രസ് ധാരണയായിരിക്കുന്നത്. നേരത്തെ രമ്യ ഹരിദാസിനെയും മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നു.
മുൻ നഗരസഭാ ചെയർമാനാണ് ബാബു ദിവാസകരൻ. കെപിസിസി സാംസ്‌കാരിക സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്.










0 comments