ad
Deshabhimani

print edition രണ്ടാംഘട്ട കോൺഗ്രസ്‌ പട്ടിക: പാലോട്‌ രവിക്ക്‌ സീറ്റില്ല

palod ravi.png

പാലോട്‌ രവി

വെബ് ഡെസ്ക്

Published on Mar 20, 2026, 12:10 AM | 1 min read

തിരുവനന്തപുരം: കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തു വന്നപ്പോൾ വാമനപുരത്ത്‌ സീറ്റ്‌ ഉറപ്പിച്ചിരുന്ന പാലോട്‌ രവിയെ വെട്ടി. യൂത്ത്‌ കോൺഗ്രസ്‌ നേതാവായ സുധീർഷ പാലോട്‌ ആണ്‌ സ്ഥാനാർഥി. ബുധൻ പകൽ അവസാനിക്കുംവരെ പാലോട്‌ രവിയുടെ പേര്‌ മാത്രമാണ്‌ ഉയർന്നിരുന്നത്‌. ചിലയിടങ്ങളിൽ പാലോട്‌ രവിക്ക്‌ അഭിവാദ്യം അർപ്പിച്ച്‌ പോസ്റ്ററുകളും ഫ്ലക്‌സുകളും നിരന്നു. വ്യാഴാഴ്‌ച പാലോട്‌ രവി റോഡ്‌ ഷോ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട്‌ ഉപേക്ഷിച്ചു.


യൂത്ത്‌ കോൺഗ്രസിന്റെ സൈബർ പട പാലോട്‌ രവിക്കെതിരെ രംഗത്ത്‌ എത്തിയിരുന്നു. ഒടുവിൽ സുധീർഷ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിക്കുകയായിരുന്നു. കഴിഞ്ഞ തവണയും സമാനമായി നെടുമങ്ങാട്‌ പാലോട്‌ രവി സ്ഥാനാർഥി കുപ്പായം തയ്‌പ്പിച്ചിട്ട്‌ പട്ടികയിൽ പേരുണ്ടായിരുന്നില്ല. വർക്കലയിൽ വർക്കല കഹാർ ആണ്‌ സ്ഥാനാർഥി. വർക്കല കഹാറിനെ മത്സരിപ്പിക്കുന്നതിന്‌ എതിരെ യുവജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമുണ്ട്‌. നെടുമങ്ങാട്‌ മീനാങ്കൽ കുമാർ, കഴക്കൂട്ടത്ത്‌ ശരത്‌ചന്ദ്ര പ്രസാദ്‌, നേമം – കെ എസ്‌ ശബരീനാഥൻ, അരുവിക്കര – വി എസ്‌ ശിവകുമാർ, പാറശാല – നെയ്യാറ്റിൻകര സനൽ, കാട്ടാക്കട – എം ആർ ബൈജു, നെയ്യാറ്റിൻകര – എൻ ശക്‌തൻ എന്നിവരാണ്‌ സ്ഥാനാർഥികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home