ad
Deshabhimani

കോൺഗ്രസിൽ ഗ്രൂപ്പ് പോര് തെരുവിലേക്ക്; അലോഷ്യസ് സേവ്യറിനെതിരെ പൂഞ്ഞാറിൽ പോസ്റ്റർ പ്രതിഷേധം

Poonjar congress.jpg
വെബ് ഡെസ്ക്

Published on Mar 18, 2026, 06:01 PM | 1 min read

ഈരാറ്റുപേട്ട: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവരാനിരിക്കെ പൂഞ്ഞാർ മണ്ഡലത്തിൽ പോര് മുറുകുന്നു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ മണ്ഡലത്തിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.


'ഇറക്കുമതി സ്ഥാനാർത്ഥി പൂഞ്ഞാറിൽ വേണ്ട' എന്നും അലോഷ്യസ് സ്വന്തം നാട്ടിൽ പോയി മത്സരിക്കട്ടെയെന്നുമാണ് പോസ്റ്ററിലെ പ്രധാന ആരോപണം. അലോഷ്യസിന് പുറമെ മറ്റൊരു നേതാവായ സജി ജോസഫിനെതിരെയും ഈരാറ്റുപേട്ട നഗരത്തിൽ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.



Related News


സജി ബാങ്ക് കൊള്ളക്കാരനാണെന്ന ഗുരുതരമായ ആരോപണമാണ് പോസ്റ്ററിലുള്ളത്. സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിലുള്ള ഭിന്നതയാണ് പോസ്റ്റർ യുദ്ധത്തിന് പിന്നിലെന്നാണ് സൂചന.


അതേസമയം, കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരെ പരിഗണിക്കുന്നതിനെതിരെ ഡിസിസിയിൽ കലാപം തുടരുകയാണ്. ജില്ലയിൽ നിന്നുള്ളവർ തന്നെ സ്ഥാനാർത്ഥിയാകണമെന്ന ഉറച്ച നിലപാടിലാണ് പ്രാദേശിക നേതാക്കൾ. പീഡനക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിയെ പെരുമ്പാവൂരിൽ നിന്ന് ഒഴിവാക്കി.



Related News


കണ്ണൂർ, കോന്നി സീറ്റുകളിൽ കെ സുധാകരനും അടൂർ പ്രകാശും മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചെങ്കിലും ഹൈക്കമാൻഡ് ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. തൃത്താലയിൽ വി ടി ബൽറാം വീണ്ടും ജനവിധി തേടും. കെ സുധാകരനെ പിന്തുണച്ചും സണ്ണി ജോസഫിനെതിരെയും ഒരു വിഭാഗം പ്രവർത്തകർ രംഗത്തുവന്നിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home