പി എം ശ്രീയിൽ വീണ്ടും തമ്മിലടിച്ച് കോൺഗ്രസും ലീഗും; നടപ്പാക്കാനനുവദിക്കില്ലെന്ന് എംഎസ്എഫ്

കോഴിക്കോട്: പി എം ശ്രീ നടപ്പാക്കുന്നതിൽ വീണ്ടും തമ്മിലടിച്ച് കോൺഗ്രസും ലീഗും. പി എം ശ്രീ നടപ്പിലാക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ പിലാക്കൽ പറഞ്ഞു. പദ്ധതി നടത്തിപ്പിന് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി രണ്ടുതവണ ചേർന്നെങ്കിലും അംഗങ്ങളായ എൻ ഷംസുദ്ദീൻ, റോജി എം ജോൺ, പി സി വിഷ്‌ണുനാഥ് എന്നിവർ എതിർത്തില്ല.
മന്ത്രി എം ലിജു മാത്രമാണ് രാഷ്‌ട്രീയമായി തിരിച്ചടിയാകുമോയെന്ന് സംശയം പ്രകടിപ്പിച്ചത്. പി എം ശ്രീയെ അനുകൂലിച്ചാണ് മന്ത്രിസഭാ ഉപസമിതിയുടെ കരട് റിപ്പോർട്ടും. അതേസമയം, ‘പിഎം ശ്രീ’യിൽ രാഷ്ട്രീയ വിയോജിപ്പുള്ളതിനാലാണ് തീരുമാനം നീളുന്നതെന്നത് മന്ത്രി എൻ ഷംസുദ്ദീൻ മാധ്യമങ്ങളോട് പറഞ്ഞു.
ഡൽഹി ചർച്ചകളെക്കുറിച്ചോ രാഹുൽഗാന്ധിയുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ചോ തനിക്ക് ഔദ്യോഗിക വിവരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ തുടക്കം മുതൽ തന്നെ ലീഗ് ഈ വിഷയത്തിൽ പ്രതിരോധത്തിലാണ്. മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എംഎസ്എഫ് കൂടി പരസ്യമായി രംഗത്ത് വന്നതോടെ ലീഗിനെ തള്ളി കോൺഗ്രസ് ഇക്കാര്യത്തിൽ നിലപാട് എടുക്കാനും സാധ്യതയുണ്ട്.









0 comments