വീണ്ടും അവഗണന; കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പാതയിരട്ടിപ്പിക്കലിന് 1021 കോടി

ന്യൂഡൽഹി: കേരളത്തോട് കടുത്ത അവഗണന തുടർന്ന് കേന്ദ്രസർക്കാർ. കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രധാനപ്പെട്ട റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് അംഗീകാരം നൽകി.
തമിഴ്നാട്, ആന്ധ്ര, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന അഞ്ച് പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് തുക അനുവദിച്ചു. 2030 നകം പൂർത്തിയാകുന്ന പദ്ധതികൾക്കായി 1021 കോടി വകയിരുത്തിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ബംഗാൾ, ജാർഖണ്ഡ്, ഒഡീഷ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന മൂന്ന് പദ്ധതികൾക്കും അനുമതി നൽകി ഇതിനായി 10789 കോടി രൂപയും വകയിരുത്തി. ബുള്ളറ്റ് ട്രെയിൻ പദ്ധതി അടുത്ത വർഷം തന്നെ നടത്തുമെന്നും പദ്ധതിയുടെ നിർമാണ പ്രവർത്തികൾ വേഗത്തിൽ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.








0 comments