Deshabhimani

print edition എഐസിസിക്ക്‌ പരാതി; മുഖ്യമന്ത്രിയെ തിരുത്തണമെന്ന്‌ നേതാക്കൾ

V  D Satheesan
avatar
സി കെ ദിനേശ്‌

Published on Nov 27, 2026, 02:01 AM | 1 min read

തിരുവനന്തപുരം : വി ഡി സതീശന്റെ ഏകപക്ഷീയ ഭരണത്തിനെതിരെ എഐസിസി പ്രതിനിധികളോട്‌ പൊട്ടിത്തെറിച്ച്‌ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ. മുഖ്യമന്ത്രി ആരേയും വകവയ്-ക്കാതെ തുടരുകയാണെന്നാണ്‌ എഐസിസി ഭാരവാഹികളായ ദീപദാസ്‌ മുൻഷി, ഗണേഷ്‌ കുമാർ യാദവ്‌, മയൂര ജയകുമാർ എന്നിവരോട്‌ നേതാക്കൾ പരാതിപ്പെട്ടു. മുഖ്യമന്ത്രിയെ ആരാണ്‌ തിരുത്തേണ്ടതെന്നും കോൺഗ്രസിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുമ്പോൾ ഹൈക്കമാൻഡ്‌ നിഷ്‌ക്രിയമാണെന്നും നേതാക്കൾ വിമർശമുന്നയിച്ചു.


പാർടിയിലും മുന്നണിയിലും ചർച്ച ചെയ്യാതെയാണ്‌ മദ്യനയ ഉപസമിതിയെ ഉൾപ്പെടെ പ്രഖ്യാപിച്ചത്‌. ഹൈക്കമാൻഡ് ഇനിയും കാഴ്‌ചക്കാരായി നിൽക്കരുതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. എ കെ ആന്റണി, വി എം സുധീരൻ, എം എം ഹസൻ, പി ജെ കുര്യൻ തുടങ്ങിയവരോടും എഐസിസി പ്രതിനിധികൾ ആശയവിനിമയം നടത്തി. പല നേതാക്കളുമായി ഫോണിലാണ്‌ സംസാരിച്ചത്‌. ബെന്നി ബെഹ്‌നാൻ, മന്ത്രി പി സി വിഷ്-ണുനാഥ്‌ തുടങ്ങിയവർ നേരിട്ടെത്തി.


അടിയന്തരമായി മുഴുവൻ സമയ പ്രസിഡന്റിനെ നിയമിക്കണം, സർക്കാർ – പാർടി ഏകോപനത്തിന്‌ സംവിധാനമുണ്ടാക്കണം, എല്ലാവരെയും ഉൾക്കൊള്ളുന്ന ശൈലിയിലേക്ക്‌ വി ഡി സതീശൻ മാറണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. വിശാല നേതൃയോഗം വിളിക്കുന്നതിനുമുൻപ്‌ കെപിസിസി പ്രസിഡന്റ്‌, ഡിസിസി പ്രസിഡന്റുമാർ എന്നിവരെ സംബന്ധിച്ച ധാരണയുണ്ടാക്കാനുള്ള ശ്രമമാണ്‌ നടത്തുന്നത്‌. വേണുഗോപാൽ, എ വിഭാഗങ്ങൾ ഒന്നിച്ച്‌ ബെന്നി ബെഹ്‌നാന്റെ പേരിലേക്ക്‌ എത്തി. വി ഡി സതീശനും രമേശ്‌ ചെന്നിത്തലയും ജോസഫ്‌ വാഴയ്-ക്കന്റെ പേരാണ്‌ നിർദേശിക്കുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Makkutty Ravuthar

01

print edition മെഡിക്കൽ കോളേജ്‌ ശുചിമുറിയിലെ മരണം; ദുരൂഹതയെന്ന് കുടുംബം
india rice price hike

03

print edition വില ഇനിയും ഉയരും; സ്‌പെഷൽ അരിയിൽ തീരുമാനമായില്ല
ഓപ്പൺ മാർക്കറ്റ് വിൽപ്പന പദ്ധതി

05

print edition വിലക്കയറ്റം രൂക്ഷം ഇടപെടാൻ ആളില്ല
deshabhimani section

Recommended

Deshabhimani
Home