ad
Deshabhimani

അപേക്ഷ സ്വീകരിക്കുന്നത്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ വിലക്കിയിട്ടുമില്ല

print edition സ്‌ത്രീസുരക്ഷാ പദ്ധതി 
അട്ടിമറിക്കാൻ യുഡിഎഫ്‌ ; പദ്ധതിയിലേക്ക്‌ അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടില്ല

congress against women welfare fund
വെബ് ഡെസ്ക്

Published on Nov 29, 2025, 03:27 AM | 1 min read


തിരുവനന്തപുരം

നിർധനരായ സ്‌ത്രീകൾക്ക്‌ പ്രതിമാസം 1000 രൂപ വീതം ധനസഹായം നൽകാനുള്ള സ്‌ത്രീസുരക്ഷ പദ്ധതി മുടക്കാൻ കോൺഗ്രസ്‌. പദ്ധതിക്കുള്ള അപേക്ഷ സ്വീകരിക്കുന്നതിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷന്‌ പരാതി നൽകി. യുഡിഎഫിന്‌ കുടപിടിച്ച്‌ വസ്‌തുതയന്വേഷിക്കാതെ അപേക്ഷ സ്വീകരിക്കുന്നത്‌ കമീഷൻ തടഞ്ഞതായി മനോരമ വാർത്തയും നൽകി. എന്നാൽ, കമീഷൻ ഇത്തരമൊരു നിർദേശം നൽകിയിട്ടില്ല. നിലവിൽ അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയിട്ടുമില്ല. പുതിയ പെൻഷൻ പദ്ധതി എന്ന നിലയിൽ അപേക്ഷ സ്വീകരിക്കാനുള്ള സംവിധാനം ആകുന്നേയുള്ളു. നേരത്തെ പ്രഖ്യാപിച്ച പദ്ധതിയായതിനാൽ, അപേക്ഷ സ്വീകരിക്കുന്നത്‌ വിലക്കാനുമാകില്ല.


സാമൂഹ്യക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾ അല്ലാത്ത ട്രാൻസ് വുമൺ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ 35നും 60നും ഇടയിൽ പ്രായമുള്ള സ്‌ത്രീകൾക്കാണ്‌ ധനസഹായം. ഒക്‌ടോബർ 29ന്‌ ചേർന്ന മന്ത്രിസഭാ യോഗമാണ്‌ എൽഡിഎഫ്‌ പ്രകടനപത്രികയിലുള്ള പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്‌. അന്നുതന്നെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനത്തിൽ നവംബറിൽ പദ്ധതി നിലവിൽവരുമെന്നും പ്രഖ്യാപിച്ചു. അതോടെ അസ്വസ്ഥരായ യുഡിഎഫ്‌ നേതാക്കൾ പദ്ധതിക്കെതിരെ രംഗത്തുവന്നു. അതിന്റെ തുടർച്ചയായാണ്‌ സംസ്ഥാന തെരഞ്ഞെടുപ്പു കമീഷനുള്ള പരാതി.


കോവിഡ്‌ കാലത്ത്‌, ആളുകൾ പട്ടിണി കിടക്കാതിരിക്കാൻ സർക്കാർ ഭക്ഷ്യക്കിറ്റ്‌ വിതരണംചെയ്യുന്നത്‌ തടയാനും യുഡിഎഫ്‌ ശ്രമിച്ചിരുന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്‌ സമയത്ത്‌, പതിവു ക്ഷേമപെൻഷൻ വിതരണംചെയ്യുന്നതിനെ ‘കൈക്കൂലി’ എന്നാണ്‌ കോൺഗ്രസ്‌ നേതാക്കൾ വിശേഷിപ്പിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home