കെ കെ ശൈലജക്കെതിരായ കോൺഗ്രസ് സൈബർ ആക്രമണം അപലപനീയം: എം വി ഗോവിന്ദൻ

മലപ്പുറം: തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാരിനെ വിമർശിച്ച സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജക്കെതിരെ കോൺഗ്രസ് നടത്തുന്ന സൈബർ ആക്രമണം അപലപനീയമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി പൂർണതോതിൽ നടപ്പാക്കാൻ 1,50,000 കോടി രൂപ വേണം. കഴിഞ്ഞ ബജറ്റിൽ 85000 കോടി രൂപയാണ് വകയിരുത്തിയത്. ഇത്തവണ ഇത് 30,000 കോടി രൂപയായി ചുരുക്കി. പദ്ധതി നാമാവശേഷമാക്കാനാണ് ശ്രമം. പദ്ധതിയുടെ 40 ശതമാനം സംസ്ഥാനം വഹിക്കണമെന്ന നിബന്ധന കൊണ്ടുവന്നു.
കേരള സർക്കാർ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഫെസ്റ്റിവൽ അലവൻസായി 1200 നൽകിയെന്നാണ് കെ കെ ശൈലജ ചുണ്ടിക്കാട്ടിയത്. രാജ്യത്ത് മറ്റെവിടെയെങ്കിലും നൽകുന്നുണ്ടോ എന്ന് വ്യക്തമാക്കണം. അതിന് പകരം കോൺഗ്രസിൻ്റെ സൈബർ ഗുണ്ടകൾ വളഞ്ഞിട്ടാക്രമിക്കുകയാണ്. ജയിലിൻ നിന്നിറങ്ങിയ രാഹുൽ മാങ്കൂട്ടം ഉൾപ്പെടുന്ന കള്ളക്കൂട്ടങ്ങളാണ് ഇതിന് നേതൃത്വം നൽകുന്നത്.










0 comments