ad
Deshabhimani

വർഗീയ പരാമർശം: ജി സുധാകരനെതിരെ പരാതി നൽകി

G Sudhakaran

ജി സുധാകരൻ

വെബ് ഡെസ്ക്

Published on Apr 07, 2026, 11:14 PM | 1 min read

അമ്പലപ്പുഴ: ​യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരന്റെ വർഗീയ പരാമർശത്തിനും മത്സ്യത്തൊഴിലാളികളെ അപമാനിച്ചതിനുമെതിരെ പരാതി. മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയംഗം അഡ്വ. പ്രദീപ്തി സജിത്താണ് പുന്നപ്ര പൊലീസ്‌ ഇൻസ്‌പെക്‌ടർക്ക്‌ പരാതി നൽകിയത്.


​പറവൂർ സ്‌കൂളിന് സമീപത്തെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ എച്ച് സലാം എംഎൽഎ കളർകോട് ക്ഷേത്രത്തിൽ മീൻമണമുള്ള മണ്ണുകൊണ്ടിട്ടു എന്ന പരാമർശം വർഗീയ കലാപം ലക്ഷ്യമിട്ടും മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്നതിനുമാണ്‌. ക്ഷേത്രത്തിൽ മത്സ്യത്തൊഴിലാളികൾക്ക്‌ യാതൊരു അവകാശവുമില്ലെന്ന്‌ തെറ്റിധാരണ പരത്തുംവിധമുള്ളതാണ്‌ ജി സുധാകരന്റെ പരാമർശം.


മതവിദ്വേഷം വളർത്തി വർഗീയ കലാപമുണ്ടാക്കി വോട്ട്‌ നേടാനുമുള്ള ബോധപൂർവമായ തന്ത്രമാണ് സുധാകരൻ പയറ്റുന്നത്‌. ഇതിനെതിരെ കേസെടുക്കണമെന്ന് പ്രദീപ്തി പരാതിയിൽ പറയുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home