ad
Deshabhimani

റോഡിലേക്ക് മറിഞ്ഞു വീണു; ലോറി ദേഹത്ത് കയറിയിറങ്ങി കോളേജ് അധ്യാപകന് ദാരുണാന്ത്യം

accidnet
വെബ് ഡെസ്ക്

Published on Sep 25, 2025, 12:44 PM | 1 min read

കട്ടപ്പന: ഇടുക്കി പുളിയൻമലയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം. കുമളി മുരിക്കടി സ്വദേശിയും പുളിയൻമല ക്രൈസ്റ്റ് കോളജ് അധ്യാപകനുമായ ജോയ്‌സ് പി ഷിബു (25) ആണ് മരിച്ചത്.


വ്യാഴാഴ്ച രാവിലെ പുളിയൻമല-തൊടുപുഴ റോഡിൽ പുളിയൻമല കമ്പനിപ്പടിയിലാണ് അപകടമുണ്ടായത്. അധ്യാപകൻ സഞ്ചരിച്ച ബൈക്ക് ഓട്ടോറിക്ഷയിടിലിച്ച് റോഡിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഈസമയം എതിരേവന്ന ലോറി ദേഹത്തുകൂടി കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ജോയ്സ് തൽക്ഷണം മരിച്ചു. മൃതദേഹം ഇരുപതേക്കർ താലൂക്ക് ആശുപത്രിയിലാണുളളത്. വണ്ടൻമേട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home