print edition കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ; മഹാവ്യാധിക്കെതിരെ ബൃഹദ്‌പദ്ധതി

കൊച്ചി: ‘കേരള മോഡൽ' പൊതുജനാരോഗ്യത്തിന് മാറ്റുകൂട്ടുകയാണ് കളമശേരിയിലെ കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ (സിസിആർസി). അർബുദം എന്ന മഹാവ്യാധിയോട് പൊരുതുന്ന ആയിരക്കണക്കിന് മനുഷ്യർക്ക് ആശ്വാസത്തിന്റെ തണലാകുന്ന ബൃഹദ്‌പദ്ധതി ലോകോത്തര പഠനഗവേഷണ കേന്ദ്രംകൂടിയാണ്. 450 കോടി രൂപ ചെലവഴിച്ച് നിർമിച്ച സെന്റർ കഴിഞ്ഞമാസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്.
എറണാകുളം ഗവ. മെഡിക്കൽ കോളേജ് ക്യാമ്പസിലെ 12.63 ഏക്കറിൽ 6.35 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ ഒന്പതുനില കെട്ടിടമാണ് നിർമിച്ചത്. സങ്കീർണമായ ശസ്ത്രക്രിയകൾക്കായി സജ്ജീകരിച്ച 12 ഓപ്പറേഷൻ തിയറ്ററുകളുണ്ട്. അതിലൊന്ന് റൊബോട്ടിക് ശസ്ത്രക്രിയയ്ക്കായി പ്രത്യേകം മാറ്റിവച്ചിട്ടുണ്ട്.
ഗവേഷണ ആവശ്യങ്ങൾക്കുമാത്രമായി 10,000 ചതുരശ്രയടി. സ്‌കാനിങ്, എക്‌സ്‌റേ, റേഡിയേഷൻ തുടങ്ങിയവയ്ക്ക് അത്യാധുനിക ഉപകരണങ്ങൾ. വൈദ്യുതി ആവശ്യം പൂർണമായി നിറവേറ്റുന്നത് സൗരോർജത്താലാണ്.
ആദ്യഘട്ടത്തിൽ 100 കിടക്കകളുമായി പ്രവർത്തനം ആരംഭിച്ച സെന്ററിൽ 194 സ്ഥിരം തസ്‌തികകളും 78 താൽക്കാലിക തസ്‌തികകളും അടക്കം 272 തസ്‌തികകൾക്കും സർക്കാർ അനുമതി നൽകി.










0 comments