കായിക പരിശീലകര്‍ക്ക് പരിശീലനം; രണ്ടാം ബാച്ചില്‍ പങ്കെടുക്കുന്നത് 100 പേര്‍

തിരുവനന്തപുരം: കായിക യുവജന കാര്യാലയത്തിന്റെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന 'കോച്ചസ് എംപവര്‍മെന്റ് പ്രോഗ്രാം 2025' ന്റെ രണ്ടാം ഘട്ട പരിശീലന പരിപാടിക്ക് തുടക്കമായി. സായി എല്‍എന്‍സിപിയില്‍ നടക്കുന്ന രണ്ടാം ബാച്ചിന്റെ പരിശീലന പരിപാടിയില്‍ സംസ്ഥാനത്തെ വിവിധ കായിക വിഭാഗങ്ങളിലെ പ്രഗല്‍ഭരായ 100 കോച്ചുമാരാണ് പങ്കെടുക്കുന്നത്. സായി എല്‍എന്‍സിപി റീജിയണല്‍ ഹെഡും പ്രിന്‍സിപ്പാളുമായ ഡോ. ജി കിഷോര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാവും ലോക ബോക്‌സിംഗ് ചാമ്പ്യനുമായ കെ.സി. ലേഖ മുഖ്യപ്രഭാഷണം നടത്തി. ദ്രോണാചാര്യ അവാര്‍ഡ് ജേതാവും ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ചീഫ് കോച്ചുമായ രാധാകൃഷ്ണന്‍ നായര്‍, ഡോ.ആര്‍ നടരാജന്‍ ഐആര്‍എസ്, ഭാസ്‌കര്‍ ചന്ദ്ര ഭട്ട്, ശ്രീധരന്‍ പ്രദീപ് കുമാര്‍, യശ്പാല്‍ സോളങ്കി, ഡോ. സദാനന്ദന്‍ സിഎസ് (അസോസിയേറ്റ് പ്രൊഫ., സായി-എല്‍എന്‍സിപി), അക്ഷയ് വി (സ്‌ട്രെങ്ത് & കണ്ടീഷനിംഗ് വിദഗ്ധന്‍) എന്നിവര്‍ പങ്കെടുത്തു. ഡോ. പ്രദീപ് സി.എസ് (അഡീഷണല്‍ ഡയറക്ടര്‍, സ്‌പോര്‍ട്‌സ് & യൂത്ത് അഫയേഴ്‌സ്) സ്വാഗതവും, ഡോ. പി ടി ജോസഫ് (എച്ച്പിഎം, ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍) നന്ദിയും പറഞ്ഞു.
വെള്ളിയാഴ്ച വരെ നടക്കുന്ന പരിശീലന പരിപാടിയില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.









0 comments