Deshabhimani

ഒരു കള്ളക്കഥകൂടി പൊളിഞ്ഞു

print edition റിയാസുമായി ബന്ധമില്ല നേരിൽ കണ്ടിട്ടില്ല’

enforcement directorate
വെബ് ഡെസ്ക്

Published on Sep 17, 2026, 12:00 AM | 1 min read

കോഴിക്കോട്‌: സിഎംആർഎൽ കേസുമായി ബന്ധപ്പെടുത്തി പി എ മുഹമ്മദ്‌ റിയാസ്‌ എംഎൽഎയെ കള്ളക്കേസിൽ കുടുക്കാനുള്ള ഇഡി നീക്കത്തിന്‌ തിരിച്ചടി. ഹവാല ഇടപാടിൽ ഇടനിലക്കാരനെന്ന്‌ ഇഡി ആരോപിക്കുന്ന സുബൈർ കരുവൻപൊയിൽ തനിക്ക്‌ മുഹമ്മദ്‌ റിയാസുമായി ബന്ധമില്ലെന്നും നേരിൽ കണ്ടിട്ടില്ലെന്നും മാധ്യമങ്ങളോട്‌ വെളിപ്പെടുത്തി.


മന്ത്രിയെന്നനിലയിൽ ടിവിയിൽ കണ്ട പരിചയമേ റിയാസുമായി ഉള്ളൂ. ഹവാല ഇടപാട്‌ നടത്തിയിട്ടില്ല. നാലുവർഷംമുമ്പ്‌ വീടിനുവേണ്ടി മാർബിൾ എടുത്തപ്പോഴാണ്‌ ഹസൻ വാരിസിനെ പരിചയപ്പെട്ടത്‌. കുറച്ചുതവണ ഫോണിലും അല്ലാതെയും സംസാരിച്ചിട്ടുണ്ട്‌. വാരിസും റിയാസും തമ്മിൽ ബന്ധമുണ്ടോയെന്ന്‌ അറിയില്ല. വാരിസ്‌ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നുമറിയില്ല. ഏത്‌ അന്വേഷണവുമായും സഹകരിക്കും’– cmrl-case-ed-allegation-muhammad-riyas-subair-karuvanpoyil


സുബൈർ പറഞ്ഞു.


റിയാസിനെ ഹവാലക്കേസിൽ കുടുക്കാനായി ഇഡി തയ്യാറാക്കിയ കള്ളക്കഥയുടെ പുത്തൻ എപ്പിസോഡാണ്‌ സുബൈറിന്റെ വെളിപ്പെടുത്തലോടെ പൊളിഞ്ഞത്‌. ‘ഡിഎക്‌സ്‌ബി സുബൈർ ഹവാ’ എന്ന പേരിലാണ്‌ കരുവൻപൊയിൽ സ്വദേശി സുബൈറിന്റെ പേര്‌ വാരിസിന്റെ ഫോണിൽ രേഖപ്പെടുത്തിയിരുന്നതെന്നും ഇയാൾ മുഖേന ഫൈജാസിന്‌ കള്ളപ്പണം അയച്ചെന്നുമാണ്‌ ഇഡിയുടെ ആരോപണം.

2024 ജൂൺ, ജൂലൈ മാസങ്ങളിൽ റിയാസിന്റെ നിർദേശപ്രകാരം ചിലർ ഓഫീസിൽ പണമെത്തിച്ചെന്നും ഇത്‌ ഹവാല ഏജന്റായ സുബൈർ വഴി ദുബായിലുള്ള -ഫൈജാസിന്‌ അയച്ചുകൊടുത്തെന്നുമാണ്‌ വാരിസിന്റെ മൊഴിയായി ഇഡി എഴുതിച്ചേർത്തത്‌. മകളെ കേസിൽക്കുടുക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയാണ്‌ ഇഡി മൊഴി രേഖപ്പെടുത്തിയതെന്നും ഇത്‌ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട്‌ വാരിസ്‌ സത്യവാങ്‌മൂലം നൽകിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home