print edition ഒരു നുണ, പിന്നെയും നുണ; എന്നിട്ടും തലോടൽ

വി ഡി സതീശൻ
തിരുവനന്തപുരം: ടാറ്റയുടെ നിക്ഷേപം സംബന്ധിച്ച കള്ളംമറയ്‌ക്കാൻ കൊണ്ടുവന്ന പുതിയ കള്ളവും പൊളിഞ്ഞിട്ടും മുഖ്യമന്ത്രി വി ഡി സതീശന് തലോടലുമായി പ്രമുഖ മാധ്യമങ്ങൾ. കേരളത്തിൽ കപ്പൽ നിർമാണശാല സ്ഥാപിക്കാൻ ടാറ്റ 10,000 കോടി നിക്ഷേപിക്കുമെന്നും അതിനായി ഭൂമി കൈമാറുമെന്നും വി ഡി സതീശൻ പറഞ്ഞതായി മാതൃഭൂമിയും കേരളകൗമുദിയും മനോരമയും വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ, ടാറ്റ ഗ്രൂപ്പ് ഇത് നിഷേധിച്ചതോടെ മുഖ്യമന്ത്രി മലക്കം മറിഞ്ഞു.
ഒരു പ്രത്യേക കമ്പനി നിക്ഷേപം നടത്തുമെന്ന് പറഞ്ഞിട്ടില്ലെന്നും ആകെ പ്രതീക്ഷിക്കുന്ന നിക്ഷേപമാണ് 10,000 കോടിയെന്നുമാണ് സതീശൻ പിന്നീട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ അഭിമുഖത്തിന്റെ വീഡിയോദൃശ്യം അടക്കം പൊതുമധ്യത്തിലുണ്ട്. ടാറ്റയിൽ മുഖ്യമന്ത്രി തിരുത്തി എന്നാണ് മാതൃഭൂമി വാർത്ത. പറഞ്ഞത് നുണയാണെന്ന് വ്യക്തമായ ബോധ്യമുള്ളപ്പോഴാണിത്.
വാർത്താക്കുറിപ്പിൽ കൊച്ചിൻ പോർട്ടിലെ പുതിയ കപ്പൽനിർമാണ കമ്പനിയെക്കുറിച്ച് പറയുന്നുണ്ട്. സതീശൻ പ്രഖ്യാപിച്ച ‘മിഷൻ സമുദ്ര’യുടെ ഭാഗമെന്ന് തോന്നിപ്പിക്കുംവിധമാണിത് പറയുന്നത്. ‘ടാറ്റയുടെ അനുബന്ധ കമ്പനിയായ ആർട്‌സൺ എൻജിനീയറിങ് ലിമിറ്റഡും മലബാർ സിമന്റ്‌സ് ലിമിറ്റഡും ചേർന്നുള്ള സംയുക്തസംരംഭം കൊച്ചിൻ പോർട്ടിൽ കപ്പൽ നിർമാണ യൂണിറ്റ് സ്ഥാപിക്കും. പദ്ധതിക്ക് ആവശ്യമായ പ്രധാന അനുമതികൾ ലഭിച്ചു’ എന്നാണ് വാർത്താക്കുറിപ്പിലുള്ളത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമത്തിലാണ് ഇൗ പദ്ധതിക്ക് ധാരണപത്രം ഒപ്പിട്ടത്.










0 comments