print edition ദുരിതാശ്വാസ നിധി ഓൺലൈനില്ലെന്ന് മുഖ്യമന്ത്രി


സി കെ ദിനേശ്
Published on Jul 16, 2026, 01:31 AM | 1 min read
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള ചികിത്സാസഹായം അർഹർക്ക് ലഭിച്ചിരുന്ന കാലം അവസാനിച്ചെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ഓൺലൈൻ വഴി സഹായവിതരണം വൈകുന്നതിനാൽ നേരിട്ട് നൽകുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സിഎംഡിആർഎഫ് സഹായം നിലച്ചെന്ന എംഎൽഎമാരുടെ പരാതിയും യുഡിഎഫ് നേതാക്കൾക്ക് അഴിമതിക്കുള്ള മാർഗമായി ഇതിനെ മാറ്റുന്നുമെന്ന ആക്ഷേപവും ശരിയാണെന്ന് ഇതോടെ തെളിഞ്ഞു.
‘‘ദുരിതാശ്വാസ നിധിയിൽനിന്ന് പണം കൊടുക്കാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. നേരത്തേയുള്ള ഫോറത്തിൽ വില്ലേജ് ഓഫീസർ സൈൻ ചെയ്ത്, ചികിത്സിക്കുന്ന ഡോക്ടർ സൈൻ ചെയ്ത്, പ്രോപ്പർ ആയിട്ടുള്ള ഡോക്യുമെന്റ്‌സ് വന്നാൽ ചിലപ്പോൾ ചെയ്യേണ്ടിവരും. മറ്റേത് ഓൺലൈനിലായിരുന്നു. അത്യാവശ്യമുള്ള രോഗികൾക്ക് ഓൺലൈനിൽ അപേക്ഷിച്ചാൽ ഒരുകൊല്ലമൊക്കെ പിടിക്കും പണം കിട്ടാൻ. അപേക്ഷകൾ പരിഗണിക്കുന്നില്ലെന്ന എംഎൽഎമാരുടെ പരാതി തെറ്റാണ്’’ എന്നാണ് വാർത്താസമ്മേളനത്തിൽ സതീശൻ പറഞ്ഞത്.
ദുരിതാശ്വാസ നിധിയിൽനിന്ന് സഹായം വാങ്ങിത്തരാമെന്ന കാർഡ്, ചില കോൺഗ്രസ് എംപിമാരുടെ ഓഫീസുമായി ബന്ധപ്പെട്ട് നിൽക്കുന്നവർ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച് വെട്ടിപ്പ് നടത്തുന്നുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. വെള്ളപേപ്പറിൽ അപേക്ഷ സ്വീകരിച്ച് റേഷൻകാർഡിന്റെ കോപ്പിയും ഡോക്ടറുടെ വ്യാജ സർട്ടിഫിക്കറ്റും സംഘടിപ്പിച്ച് ശുപാർശ കത്ത് സഹിതം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിച്ച് പണം അനുവദിപ്പിക്കുകയാണ്.










0 comments