ad
Deshabhimani

ചോദ്യം സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെൻഷനെ കുറിച്ച്, മുഖ്യമന്ത്രിയുടെ മറുപടി കെഎസ്ആർടിസി കണ്ടക്ടറുടെ സസ്പൻഷനെ കുറിച്ചും

V D Satheesan

വി ഡി സതീശൻ

വെബ് ഡെസ്ക്

Published on May 29, 2026, 05:13 PM | 1 min read

തിരുവനന്തപുരം: സർവീസിൽ നിന്ന് വിരമിക്കാൻ വെറും രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ സ്കൂൾ പ്രിൻസിപ്പലിനെ രാഷ്ട്രീയ പ്രതികാരബുദ്ധിയോടെ സസ്പെൻഡ് ചെയ്ത നടപടിയിൽ മറുപടിയില്ലാതെ മുഖ്യമന്ത്രി വി ഡി സതീശൻ. വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ഉന്നയിച്ച കൃത്യമായ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരംമുട്ടിയ മുഖ്യമന്ത്രി, ചോദ്യം പ്രിൻസിപ്പലിനെക്കുറിച്ചായിരുന്നെങ്കിൽ മറുപടി കെഎസ്ആർടിസി കണ്ടക്ടറുടേത് പറഞ്ഞ് വാര്‍ത്താസമ്മേളനത്തില്‍ നിന്നും തടിയൂരാൻ ശ്രമിക്കുകയായിരുന്നു.


ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജവാദ് സുബൈറിനെ സസ്പെൻഡ് ചെയ്തതിനെക്കുറിച്ചായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. എന്നാൽ, ഇതിൽ വ്യക്തമായ മറുപടി നൽകാതെ, കെഎസ്ആർടിസി കണ്ടക്ടറുടെ സസ്പെൻഷൻ കഥ പറഞ്ഞ് മുഖ്യമന്ത്രി വിഷയം മാറ്റുകയായിരുന്നു.


മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു എന്ന കുറ്റത്തിനാണ് മുതിർന്ന അധ്യാപകനും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്ററുമായ ജവാദ് സുബൈറിനെതിരെ അടിയന്തരമായി സസ്പെന്റ് ചെയ്തത്.


ഖജനാവിലെ പണത്തെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളെ പരിഹസിക്കുന്ന പോസ്റ്റ് പങ്കുവെച്ചതിനാണ് ഈ പ്രതികാര നടപടി. തനിക്കെതിരെ ഉയരുന്ന ചെറിയ വിമർശനങ്ങളെപ്പോലും അധികാരം ഉപയോഗിച്ച് അടിച്ചമർത്താനാണ് മുഖ്യമന്ത്രി വി ഡി സതീശൻ ശ്രമിക്കുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home