എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ മുഖ്യമന്ത്രി സന്ദർശിച്ചു

pinarayi-vijayan-visits-g-sukumaran-nair
വെബ് ഡെസ്ക്

Published on Apr 29, 2025, 09:08 PM | 1 min read

ചങ്ങനാശേരി: മുഖ്യമന്ത്രി പിണറായി വിജയൻ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദർശിച്ചു. കാലിന് പരിക്കേറ്റ്‌ പെരുന്ന മെഡിക്കൽ മിഷൻ ആശുപത്രിയിൽ വിശ്രമത്തിൽ കഴിയുന്നതിനിടയിലാണ് മുഖ്യമന്ത്രി അദ്ദേഹത്തെ കാണാനെത്തിയത്. മന്ത്രി വി എൻ വാസവൻ, അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ഹരികുമാർ കോയിക്കൽ, സിപിഐ എം ഏരിയ സെക്രട്ടറി കെ ഡി സുഗതൻ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.


സുകുമാരൻ നായരുടെ മക്കളായ ഡോ. എസ് സുജാത, എസ് സുരേഷ് കുമാർ, എസ് ശ്രീകുമാർ, എസ് ഉഷാറാണി, മെഡിക്കൽ സൂപ്രണ്ട് ഡോ. ആർ ജയകുമാർ, ഡോ. എം നാരായണ കുറുപ്പ്, ഡോ. കെ എസ് ശശിധരൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രസന്നകുമാർ, നഴ്‌സിങ്‌ സൂപ്രണ്ട് ടി ജെ അനിതാ കുമാരി, ആശുപത്രി ജീവനക്കാർ എന്നിവർ ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home