print edition എവിടെ യെലഹങ്കയിലെ വീടുകൾ, വയനാടിനായി പിരിച്ച പണം

യെലഹങ്കയിൽ ബുൾഡോസർ തകർത്ത വീടുകൾ
തിരുവനന്തപുരം: യെലഹങ്കയിൽ ബുൾഡോസർ വെച്ച് വീടുകൾ തകർത്തു തെരുവാധാരമാക്കിയ പാവങ്ങൾക്ക് എന്തുകൊണ്ടാണ് കിടക്കാനുള്ള ഇടം കൊടുക്കാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു.
വയനാട് ദുരന്തബാധിതർക്കായി പിരിച്ച പണം എവിടെയാണെന്നും അതിന്റെ കണക്ക് എന്തിനാണ് മറച്ചുവയ്‌ക്കുന്നതെന്നും മുഖ്യമന്ത്രി ഫെയ്‌സ് ബുക്ക് കുറിപ്പിൽ ചോദിച്ചു. യലഹങ്കയിലെ പാവങ്ങളുടെ വീടുകൾ കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇടിച്ചുനിരത്തിയിട്ട് 101 ദിവസം കഴിഞ്ഞു.
ബുൾഡോസർ രാജിനിരയായവർ ടാർപോളിൻ ഷീറ്റുകൾക്കു കീഴെ അന്തിയുറങ്ങാൻ തുടങ്ങിയിട്ടും 101 ദിവസമായി. യലഹങ്കയിലെ ഇരകൾക്ക് ജനുവരി ഒന്നിന് കർണാടക സർക്കാർ വീടു നൽകുമെന്നു പറഞ്ഞു പറ്റിച്ചിട്ടും മൂന്നു മാസമാകുന്നു.
വയനാട് ചൂരൽമല- മുണ്ടക്കൈ പുനരധിവാസത്തിനായി കോൺഗ്രസ് പിരിച്ച പണം എവിടെയെന്നോ എത്രയെന്നോ ഒരു വിവരവുമില്ല. ആപ്പ് പുറത്തിറക്കി കോൺഗ്രസ് പണപ്പിരിവു തുടങ്ങിയിട്ട് ബുധനാഴ്‌ച 590 ദിവസമാകും.
നിയമസഭാ സമ്മേളനങ്ങളിലോ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തോ കേരളത്തിൽ സംവാദത്തിന്റെ അന്തരീക്ഷം ലവലേശം ആഗ്രഹിക്കാത്തകൂട്ടരാണ് ഇവിടത്തെ പ്രതിപക്ഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.











0 comments