പൊങ്കാല അവിസ്മരണീയമായ അനുഭവമാക്കാൻ എല്ലാവരും സഹകരിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല നടക്കുന്ന വ്യാഴാഴ്‌ച തലസ്ഥാന നഗരിയിലേക്കെത്തുന്ന വിശ്വാസികൾക്ക് തടസ്സങ്ങളില്ലാതെ പൊങ്കാലയിടാൻ സമഗ്രമായ സംവിധാനങ്ങളാണ് ജില്ലാ ഭരണസംവിധാനത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പൊങ്കാല ദിനത്തിൽ ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാനായി ഏർപ്പെടുത്തിയിട്ടുള്ള ഗതാഗത ക്രമീകരണങ്ങൾ ഏവരും പാലിക്കണമെന്നും ജില്ലാ ഭരണസംവിധാനം ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങൾ എല്ലാവരും കൃത്യമായി പാലിച്ച് തലസ്ഥാന നഗരിയെ ശുചിത്വവും ക്രമസമാധാനവുമുള്ള ഇടമായി നിലനിർത്തുന്നതിനും ശ്രദ്ധിക്കണം. ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല അവിസ്മരണീയമായ അനുഭവമാക്കി മാറ്റാൻ എല്ലാവരുടെയും സഹകരണവും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
0 comments