ad
Deshabhimani

'മുൻനിര നേതാക്കൾക്ക് നിഷേധിക്കപ്പെട്ട സോണിയാ​ഗാന്ധിയുടെ അപ്പോയിന്റ്മെന്റ് സ്വർണക്കൊള്ളക്കേസ് പ്രതികൾക്ക് എങ്ങനെ ലഭിച്ചു?'

CM Pinarayi Questions Congress over Accused’s Photos with Sonia Gandhi in Sabarimala Gold Case
വെബ് ഡെസ്ക്

Published on Dec 24, 2025, 07:26 PM | 2 min read

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പിടിയിലായ മുഖ്യപ്രതികൾക്ക് കോൺ​ഗ്രസ് നേതാക്കളുമായുള്ള ബന്ധം തുറന്നുകാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ കക്ഷിരാഷ്ട്രീയം കാണാതെയാണ് സർക്കാർ നിലപാട് സ്വീകരിച്ചതെന്നും, കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം എന്നതാണ് സര്‍ക്കാരിന്‍റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ രാഷ്ട്രീയ ലാഭത്തിന് വേണ്ടി പലതരത്തിലുള്ള പ്രചാരണമാണ് കോൺ​ഗ്രസ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് പിടിയിലായവരിൽ ധാരാളം പേർ കോൺ​ഗ്രസ് ബാന്ധവം ഉള്ളവരാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


സ്വര്‍ണക്കൊള്ള കേസില്‍ നിലവില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി, പോറ്റി സ്വര്‍ണ്ണം വിറ്റ ഗോവര്‍ദ്ധന്‍ എന്ന ബല്ലാരി സ്വദേശിയായ വ്യാപാരി ഇവര്‍ രണ്ട് പേരും സോണിയാ ഗാന്ധിയുമായി നില്‍ക്കുന്ന ചിത്രം പുറത്തായിട്ടുണ്ട്. ഒരു ചിത്രത്തില്‍ ഗോവര്‍ദ്ധന്‍ എന്ന ഈ കേസിലെ പ്രതിയില്‍ നിന്ന് സോണിയാ ഗാന്ധി ഉപഹാരം സ്വീകരിക്കുന്ന നിലയില്‍ ആണ്. രണ്ടാമത്തെ ചിത്രത്തില്‍ കേസിലെ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയുടെ കൈയ്യില്‍ എന്തോ കെട്ടി കൊടുക്കുന്നതാണ്. ചിത്രത്തില്‍ ശബരിമല ഉള്‍ക്കൊള്ളുന്ന പത്തനംതിട്ട എം പി ആന്‍റോ ആന്‍റണിയും, പത്തനംതിട്ട ജില്ലക്കാരനും നിലവില്‍ ആറ്റിങ്ങല്‍ എം പിയുമായ അടൂര്‍ പ്രകാശും സോണിയാ ഗാന്ധിക്ക് ഒപ്പമുണ്ട്.


രാജ്യത്തെ തന്ത്ര പ്രധാന സുരക്ഷയുള്ള ഏതാനും ചിലരില്‍ ഒരാള്‍ ആണ് സോണിയാ ഗാന്ധി. അവരുടെ അപ്പോയിന്‍മെന്‍റ് ലഭിക്കാന്‍ ഉള്ള കാലതാമസത്തെ പറ്റി ഒരു പാട് കോൺ​ഗ്രസ് നേതാക്കൾ തന്നെ പരാതി പറഞ്ഞിട്ടുണ്ട്. ലീഡര്‍ എന്ന് കോൺ​ഗ്രസ്കാർ വിളിക്കുന്ന കെ കരുണാകരന് പോലും സോണിയാ ​ഗാന്ധിയുടെ അപ്പോയിന്‍മെന്‍റ് ലഭിച്ചിരുന്നില്ല. ആസാം മുഖ്യമന്ത്രിയും പഴയ കോണ്‍ഗ്രസ് നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ്മ ഗാന്ധി കുടുംബത്തിന്‍റെ അപ്പോയിന്‍മെന്‍റിന് ശ്രമിച്ചതും മടുത്തപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നതും അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി മുഴുവനായി ബിജെപി ആയി മാറിയതിന് പിന്നിലും ഈ അപ്പോയില്‍മെന്‍റ് ലഭിക്കാത്തത് ആണ് എന്ന വാര്‍ത്ത വന്നിരുന്നു.


രാജ്യത്തെ മുന്‍നിര കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും എളുപ്പത്തില്‍ ലഭിക്കാത്ത സോണിയാ ഗാന്ധിയുമായുള്ള അപ്പോയിന്‍മെന്‍റ് ഈ സ്വര്‍ണക്കേസ് പ്രതികള്‍ക്ക് എങ്ങനെ ലഭിച്ചു ? സോണിയാ ഗാന്ധിയുടെ വസതിയില്‍ ഇവരെയും വിളിച്ചുകൊണ്ട് പോകാന്‍ മാത്രം അടൂര്‍ പ്രകാശിനും ആന്‍റോ ആന്‍റണിക്കും എന്ത് തരം ബന്ധം ആണ് ഈ പോറ്റിയുമായും ഗോവര്‍ദ്ധനനുമായും ഉള്ളത് ? യുഡിഎഫ് ഭരണകാലത്ത് ശബരിമലയില്‍ നടന്ന പ്രധാനപ്പെട്ട ചടങ്ങുകളില്‍ ഈ പോറ്റിയും ഗോവര്‍ദ്ധനും എങ്ങനെ പ്രധാന പങ്കാളികള്‍ ആയി ? ഈ ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവും ജനങ്ങളോട് മറുപടി നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home