print edition ക്ലിഫ് ഹൗസിലേക്ക് മാറാത്തത്, മോടി പിടിപ്പിച്ച് തീരാത്തതിനാലെന്ന് വിശദീകരണം

തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശൻ ക്ലിഫ് ഹൗസിലേക്ക് താമസം മാറാത്തത് മോടി പിടിപ്പിച്ച് തീരാത്തതിനാലെന്ന് വിശദീകരണം. മോടി പിടിപ്പിക്കലൊന്നും വേണ്ടെന്ന് വി ഡി സതീശൻ പറഞ്ഞിരുന്നെങ്കിലും ക്ലിഫ് ഹൗസിന് മോടികൂട്ടാനായി 1.35 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. ഇതോടെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ തുടരുകയാണ്. സതീശൻ കന്റോൺമെന്റ് ഹൗസ് ഒഴിയാത്ത നടപടി ദുരൂഹമാണെന്നും ആരോപണമുയരുന്നുണ്ട്.
കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞാൽ അത് പ്രതിപക്ഷ നേതാവിന് അനുവദിക്കണം. ഇഡി പരിശോധന മുൻകൂട്ടിയറിഞ്ഞ മുഖ്യമന്ത്രി മനഃപൂർവം താമസം മാറ്റൽ വൈകിക്കുകയാണെന്നാണ് ആരോപണം. അതീവ സുരക്ഷയിലുള്ള കന്റോൺമെന്റ് ഹൗസ് പോലുള്ള ഔദ്യോഗിക വസതികളിൽ ഇഡി പോലുള്ള കേന്ദ്ര ഏജൻസികൾക്ക് അതിക്രമിച്ച് കയറാനാകില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി രണ്ട് ദിവസമായി തുടർന്ന മൗനവും ഇഡിയെ പിന്തുണച്ച നടപടിയും സംശയാസ്പദമാണ്.










0 comments