യുവതി ബിയര്‍ ഗ്ലാസുകൊണ്ട് യുവാവിന്റെ കഴുത്തില്‍ കുത്തിമുറിവേല്‍പ്പിച്ചു
ഡിജെ പാർട്ടിക്കിടെ സംഘർഷം; യുവാവിന് കുത്തേറ്റു

കൊച്ചി : ഡിജെ പാർട്ടിക്കിടെ കതൃക്കടവ് ഇടശേരി ബാറിൽ സംഘർഷം. കതൃക്കടവ് മില്ലേനിയം ബാറിലാണ് ശനി രാത്രി 11ഓടെ സംഘർഷമുണ്ടായത്. ഡിജെ പാർട്ടിക്ക് എത്തിയ ഉദയംപേരൂർ സ്വദേശി ജിനിഷ സാഗറിനോട് തൊടുപുഴ സ്വദേശി രാമൻകുളത്ത് വീട്ടിൽ ബഷീർ (39) അപമാര്യാദയായി പെരുമാറിയതാണ് സംഘർഷത്തിനിടയായത്. മോശമായി പെരുമാറിയ ബഷീറിനെ ജിനിഷ ബിയർ ഗ്ലാസുകൊണ്ട് കഴുത്തിന് പിന്നിൽ കുത്തിമുറിവേൽക്കുകയായിരുന്നെന്ന് നോർത്ത് പൊലീസ് പറഞ്ഞു. നിസാര പരിക്കേറ്റ ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ എറണാകുളം നോർത്ത് പൊലീസ് ഡിജെ പാർട്ടി നിർത്തിവപ്പിച്ച് യുവതിയെ കസ്റ്റഡിയിലെടുത്തു.









0 comments