ad
Deshabhimani

എൻജിനിയറിങ് കോളേജിൽ സംഘര്‍ഷം: വിദ്യാര്‍ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു; ഒരാള്‍ കസ്റ്റഡിയില്‍

engineering college clash
വെബ് ഡെസ്ക്

Published on May 30, 2026, 10:31 PM | 1 min read

വെഞ്ഞാറമൂട് : എൻജിനിയറിങ് കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥിക്ക് കാഴ്ച്ച നഷ്ടപ്പെട്ട സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. ആലന്തറ ആലുവിളവീട്ടില്‍ വിഷ്ണുവിനെയാണ് (24) പൊലീസ് കസ്റ്റഡിയിലെടുത്തത്. ആറുപേര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു. ശ്രീകാര്യം ചെങ്കോട്ടുകോണം സ്വദേശിയും വെഞ്ഞാറമൂട് മുസ്ലീം അസോസിയേഷൻ എൻജിനിയറിങ്‌ കോളേജിലെ രണ്ടാംവര്‍ഷ കംപ്യൂട്ടര്‍സയന്‍സ് വിദ്യാര്‍ഥിയുമായ അല്‍ അമീനാണ് (21) ഇടതുകണ്ണിന്റെ കോര്‍ണിയയും റെറ്റിനയും തകര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടത്.


24ന്‌ നടന്ന കോളേജ്‌ ഫെസ്റ്റില്‍ പുറത്തുനിന്നുൾപ്പെടെയുള്ളവർ എത്തിയിരുന്നു. ഇവര്‍ ബഹളമുണ്ടാക്കിയപ്പോൾ അമീന്‍ ഇടപെട്ട്‌ നിയന്ത്രിക്കാൻ ശ്രമിച്ചു. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇടിവളകൊണ്ട് അമീനിന്റെ കണ്ണലിടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികളെ തിരിച്ചറിഞ്ഞത്‌. വെഞ്ഞാറമൂട്‌ സ്റ്റേഷനിലെ എസ്ഐമാരായ മോനിഷ് എം അംബരീഷ്, ഷമീര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home