ad
Deshabhimani

ചോറും കറികളും വിളമ്പാന്‍ വൈകി: കട്ടപ്പനയില്‍ ഹോട്ടലില്‍ സംഘര്‍ഷം

clash at hotel
വെബ് ഡെസ്ക്

Published on May 20, 2025, 05:16 PM | 1 min read

കട്ടപ്പന: ചോറും കറികളും വിളമ്പാന്‍ വൈകിയതിനെച്ചൊല്ലി കട്ടപ്പനയിലെ ഹോട്ടലില്‍ സംഘര്‍ഷം. ഭക്ഷണം കഴിക്കാനെത്തിയ വണ്ടിപ്പെരിയാര്‍ മ്ലാമല സ്വദേശികളും ഹോട്ടല്‍ ജീവനക്കാരും ഹോട്ടലിനുള്ളിലും പുറത്തും ഏറ്റുമുട്ടി. ഇരുവിഭാഗവും ആശുപത്രികളില്‍ ചികിത്സതേടി. ചൊവ്വ പകല്‍ രണ്ടോടെയാണ് സംഭവം.


രണ്ടാമത് ചോറ് വിളമ്പാന്‍ വൈകിയതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെ ബിരിയാണി വാങ്ങാന്‍ ഹോട്ടലിലെത്തിയയാള്‍ക്കും മര്‍ദ്ദനമേറ്റതായി പരാതിയുണ്ട്. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. മ്ലാമല സ്വദേശി കട്ടപ്പന താലൂക്ക് ആശുപത്രിയിലും ജീവനക്കാര്‍ കട്ടപ്പന സഹകരണ ആശുപത്രിയിലും ചികിത്സതേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home