print edition സിഐടിയു സംസ്ഥാന ജനറൽ കൗൺസിൽ 29ന്

തിരുവനന്തപുരം: സിഐടിയു സംസ്ഥാന ജനറൽ കൗൺസിൽ യോഗം -29ന് - തൃശൂരിൽ നടക്കും. റീജിയണൽ തിയറ്ററിൽ രാവിലെ 10ന് സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യങ്ങൾ വിലയിരുത്തി ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് യോഗം. 521 അംഗങ്ങൾ പങ്കെടുക്കും.










0 comments